/indian-express-malayalam/media/media_files/2025/06/17/fvDQzq0vyK8iouWiK4wB.jpg)
Uppu Kappurambu OTT
Uppu Kappurambu OTT Release Date and Platform: തെന്നിന്ത്യൻ താരം കീർത്തി സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി അനി ഐ വി ശശി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഉപ്പു കപ്പുറമ്പു' നേരിട്ട് ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. കീർത്തിയ്ക്കൊപ്പം സുഹാസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
എല്ലാനാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാധിക ലാവു നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ സ്ട്രീം ചെയ്യും. ചിട്ടി ജയപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന ഒരു വിചിത്രമായ പ്രശ്നത്തെ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: ഒടിടിയിലെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ
Uppu Kappurambu OTT: ഉപ്പു കപ്പുറമ്പു ഒടിടി
Get ready for this heartwarming ride with the citizens of Chitti Jayapuram 🌴🫰#UppuKappuRambuOnPrime, New Movie, July 4 pic.twitter.com/kzV6ssNucY
— prime video IN (@PrimeVideoIN) June 16, 2025
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഉപ്പു കപ്പുറമ്പു ഒടിടിയിലെത്തുന്നത്. ജൂലൈ 4 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Also Read: മാധവന്റെ ബോളിവുഡ് ചിത്രം, ആപ് ജൈസ കോയി ഒടിടിയിലേക്ക്
അതേസമയം, വരുണ്‍ ധവാൻ നായകനായ ബോളിവുഡ് ചിത്രം 'ബേബി ജോൺ' ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ധാരാളം ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി കൊണ്ടാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
Read More: മലയാള സിനിമയിലെ പ്രശസ്തനായ ഈ അച്ഛനെയും മകനെയും മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us