/indian-express-malayalam/media/media_files/5H6x7LcRtIqJJwaJnoPq.jpg)
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ വിശേഷങ്ങളും വാർത്തകളുമാണ് എവിടെയും. പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി'യുടെ ലൊക്കേഷനിൽ പ്രാണ പ്രതിഷ്ഠാ പൂജ നടത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രാണപ്രതിഷ്ഠ സമയത്താണ് ഉണ്ണി മുകുന്ദൻ ദീപം തെളിയിച്ചാണ് പ്രത്യേക പൂജകള്‍ക്കു തുടക്കമിട്ടത്.
"എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. നേരിട്ടുപോകാൻ സാധിച്ചില്ല, ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ടിലായി പോയി. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും. സെറ്റിലിന്ന് ഒരു പൂജ നടത്തി, ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാൻ ഭാഗ്യം കിട്ടിയവർക്ക് ദർശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്കും ഉടൻ തന്നെ പോകാൻ ഭാഗ്യമുണ്ടാകട്ടെ," ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
സംവിധായകൻ വിനയ് ഗോവിന്ദ്, നടൻ കൃഷ്ണപ്രസാദ്, നിർമാതാവ് സജീവ് സോമൻ തുടങ്ങിയവരരും പൂജയിൽ പങ്കെടുത്തു.
ഉണ്ണി മുകുന്ദൻ, നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി. സ്കന്ദ സിനിമാസ്, കിങ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
Read More:
- അമിതാഭ് ബച്ചനും രജനികാന്തും മുതൽ ആലിയ വരെ; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ താരങ്ങൾ അയോധ്യയിൽ
- അയോധ്യയിലെത്തി പ്രധാനമന്ത്രി മോദി, പ്രാണപ്രതിഷ്ഠ ചടങ്ങുകൾ അൽപസമയത്തിനുള്ളിൽ
- ഉത്സവ പ്രതീതിയിൽ അയോധ്യ, 'പ്രാൺ പ്രതിഷ്ഠ'ക്ക് ഇനി മണിക്കൂറുകൾ മാത്രം
- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us