scorecardresearch

Under World, Aakasha Ganga 2 Movie Release: ഇന്ന് തിയേറ്ററിൽ എത്തുന്ന ചിത്രങ്ങൾ

Under World, Aakasha Ganga 2 Movie Release: ആസിഫ് അലി നായകനാവുന്ന 'അണ്ടർ വേൾഡും' വിനയൻ ചിത്രം 'ആകാശഗംഗ'യും ഇന്ന് തിയേറ്ററുകളിലേക്ക്

Under World, Aakasha Ganga 2 Movie Release: ആസിഫ് അലി നായകനാവുന്ന 'അണ്ടർ വേൾഡും' വിനയൻ ചിത്രം 'ആകാശഗംഗ'യും ഇന്ന് തിയേറ്ററുകളിലേക്ക്

author-image
Entertainment Desk
New Update
Under world, Aakasha Ganga2, Under world release, Aakasha ganga2 release, November malayalam movie release, Asif Ali, ആസിഫ് അലി, വിനയൻ, Vinayan, Malayalam films, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

Under World, Aakasha Ganga 2 Movie Release: പുത്തൻ പുതിയ ചിത്രങ്ങളുമായി മറ്റൊരു വെള്ളിയാഴ്ച കൂടി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടർ വേൾഡ്', വിനയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'ആകാശഗംഗ' എന്നിവയാണ് നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ.

Under world Release: ആസിഫ്- ഫർഹാൻ ടീമിന്റെ അണ്ടർ വേൾഡ്

Advertisment

ആസിഫ് അലി, ഫര്‍ഹാന്‍ ഫാസിൽ, ജീൻപോൾ ലാൽ എന്നിവരാണ് 'അണ്ടർ വേൾഡിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ‘കോക്‌ടെയ്ൽ’, ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുണ്‍ കുമാര്‍ അരവിന്ദ് ണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക' എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും യാക്ക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സംയുക്ത മേനോൻ, മുത്തുമണി, മുകേഷ്, ശ്രീകാന്ത് മുരളി, അരുൺ എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രത്തിന്റെ വിതരണക്കാർ.

Read more: നവംബറിൽ റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങൾ

Aakasha Ganga 2 Release:  ആകാശഗംഗ 2; ഭയപ്പെടുത്താൻ വീണ്ടും വിനയൻ

Advertisment

സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായ 'ആകാശഗംഗ'യുടെ സ്വീകലായ 'ആകാശഗംഗ2' നാളെ തിയേറ്ററുകളിലെത്തുകയാണ്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ വിനയൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും നടന്നത്.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ യ്ക്കുശേഷം വിനയന്‍ ഒരുക്കുന്ന ചിത്രമാണിത്.

പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്.

Read more: വിനയന്റെ ‘ആകാശഗംഗ 2’ ലൊക്കേഷൻ ചിത്രങ്ങള്‍

Vinayan Malayalam Films Ramya Krishna Asif Ali New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: