Latest News

വിനയന്റെ ‘ആകാശഗംഗ 2’ പൂര്‍ത്തിയായി, ചിത്രങ്ങള്‍ കാണാം

ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’.

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍
Ramya Krishnan in vinayan Akasha Ganga 2

വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’ ചിത്രീകരണം പൂര്‍ത്തിയായി. ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

രമ്യ കൃഷ്ണനെ കൂടാതെ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ യ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രമാണ് ഇത്.

 

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

akasha ganga 2, akasha ganga, akasha ganga movie, vinayan, ramya krishnan, വിനയന്‍, ആകാശഗംഗ, ആകാശ ഗംഗ, രമ്യാ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഈ വർഷത്തെ ഓണം റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

‘മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്,’ വിനയൻ പറയുന്നു.

 

Read more: ആകാശഗംഗ 2’ ഓണത്തിന് റിലീസ് ചെയ്യും: വിനയന്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vinayan akasha ganga 2 ramya krishnan movie photos

Next Story
Virus Movie Release Highlights: ഇത് പടരുന്ന ‘വൈറസ്’; മികച്ച പ്രേക്ഷക പ്രതികരണത്തോടെ ആദ്യ പ്രദർശനംVirus movie, virus movie malayalam, virus review, virus movie review, virus movie rating, virus movie release date, virus movie cast, virus 2019 malayalam movie, virus movie 2019, virus movie release live updates, revathy, fparvathy, tovino thomas, kunchacko boban, rima kallingal, malayalam cinema, malayalam movies, വൈറസ്, രേവതി, നിപ, റിമ കല്ലിങ്കല്‍, പാര്‍വ്വതി, വൈറസ് റിവ്യൂ, വൈറസ് റേറ്റിംഗ്, വൈറസ് സിനിമ
The moderation of comments is automated and not cleared manually by malayalam.indianexpress.com