scorecardresearch

മോഹന്‍ലാലിന്റെ 'ആറാട്ടി'ല്‍ സ്ത്രീവിരുദ്ധതയുണ്ടാവില്ല: ഉദയകൃഷ്ണ

'നീ വെറും പെണ്ണാണ്' എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു

'നീ വെറും പെണ്ണാണ്' എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു

author-image
Entertainment Desk
New Update
Mohanlal, മോഹൻലാൽ, Aarattu, ആറാട്ട്, Udayakrishna, ഉദയകൃഷ്ണ, B Unnikrishnan, ബി.ഉണ്ണികൃഷ്ണൻ, iemalayalam, ഐഇ മലയാളം

ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നു തിരക്കഥാകൃത്ത് ഉദയകൃഷണ. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം 'ആറാട്ടി'ന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണ ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisment

ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

"ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം."

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടി ആറാട്ടിനുണ്ട്.

Advertisment

ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധതയ്ക്കും അത്തരം ഡയലോഗുകൾക്കും ഇന്ന മലയാള സിനിമയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Joined at the sets of my new movie Aaraattu Directed by Unnikrishnan B and written by Udayakrishna

Posted by Mohanlal on Sunday, 22 November 2020

"'നീ വെറും പെണ്ണാണ്' എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്," ഉദയകൃഷ്ണ പറഞ്ഞു.

Read More: ഞങ്ങൾ മലയാള സിനിമയിൽ ചെയ്ത തെറ്റുകളുടെ തിരുത്തലാണ് 'സ്റ്റാൻഡ് അപ്പ്': ബി.ഉണ്ണികൃഷ്ണൻ

സിനിമയിലെ സ്ത്രീപക്ഷ ചർച്ചകളും പൊളിച്ചെഴുത്തുകളും നല്ലതാണെന്നും അവ സമൂഹത്തിൽ പുതിയ അവബോധം സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ട സംവിധായകൻ ഉണ്ണികൃഷ്ണൻ, പൊളിറ്റിക്കൽ കറക്ടനെസ്സ് ഒരിക്കലും മൌലികവാദമാകരുത് എന്നും കൂട്ടിച്ചേർത്തു.

"നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ സംഭവിക്കുന്നു. എല്ലാ തീവ്രവാദങ്ങളും ചർച്ചകളെ നിരാകരിക്കും. സംഭാഷണത്തിലൂടെയും സംഘർഷത്തിലൂടെയുമാണ് സമൂഹം വളരുന്നത്. നൂറ് ശതമാനം പൊളിറ്റിക്കലി കറക്ട് ആകാൻ ആർക്കും പറ്റില്ല. തെറ്റുകളിലൂടെ മുന്നോട്ട് പോകുന്ന ജീവിയാണ് മനുഷ്യൻ. അത് നാളെ കറക്ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്."

Read More: മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയിലേക്ക്; മാറ്റിപ്പിടിക്കണമെന്നും മിന്നിക്കണമെന്നും ആരാധകര്‍

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ആളാണ് ഗോപൻ. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്.

Mohanlal B Unnikrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: