മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയിലേക്ക്; മാറ്റിപ്പിടിക്കണമെന്നും മിന്നിക്കണമെന്നും ആരാധകര്‍

മോഹൻലാൽ- ബി. ഉണ്ണിക്കൃഷ്ണൻ ടീമിന്റെ ‘ആറാട്ടി’ന്റെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു

‘ദൃശ്യം 2’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കോമഡിയും ആക്ഷനുമെല്ലാമായി മോഹൻലാലിന്റെ മറ്റൊരു മാസ് പടമായിരിക്കും ‘ആറാട്ട്’ എന്ന സൂചനകളാണ് അണിയറപ്രവർത്തകർ തരുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ എന്നാണ് ടൈറ്റിൽ.

എന്തായാലും താരത്തിന്റെ പ്രേക്ഷകരും ചിത്രത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ്. സംവിധായകന് ആശംസകൾ നേരുന്നതിനൊപ്പം ചില നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുകയാണ് ആരാധകർ. ലാംഗിങ് കുറച്ച് അൽപ്പം ഫാസ്റ്റ് ആക്കണേ സിനിമയെന്നാണ് ഒരു പറ്റം പ്രേക്ഷകരുടെ അഭ്യർത്ഥന.

Posted by Unnikrishnan B on Sunday, November 22, 2020

മോഹൻലാലും ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Joined at the sets of my new movie Aaraattu Directed by Unnikrishnan B and written by Udayakrishna

Posted by Mohanlal on Sunday, November 22, 2020

ഉദയകൃഷ്ണയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും സമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിനായി അണിയറയിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള രാഹുൽരാജിന്റെ പോസ്റ്റും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു, വലുപ്പമേറിയ രണ്ട് താളവാദ്യങ്ങള്‍ ഒരേസമയം വായിക്കുന്ന ഒരാളുടെ ചിത്രമാണ് രാഹുൽ പങ്കുവച്ചത്.

Heavy percussions
#Araatt loading

Posted by Rahul Raj on Saturday, November 21, 2020

‘രാജാവിന്റെ മകനെ’ ഓർമ്മപ്പെടുത്തുന്ന ഒരു സർപ്രൈസ് എലമെന്റ് കൂടെയുണ്ട് ആറാട്ടിൽ. ‘രാജാവിന്റെ മകനി’ലെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഹിറ്റ് ഡയലോഗിനെ ഓർമ്മിപ്പിക്കും ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാർ. KL V 2255 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. വൻതാരനിരയുള്ള ചിത്രത്തിൽ നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സായ് കുമാർ, ജോണി ആന്റണി, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read more: മോഹൻലാലിന്റെ ദുബായിലെ പുതിയ വീട്; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal b unnikrishnan mass entertainer aarattu shoot started

The moderation of comments is automated and not cleared manually by malayalam.indianexpress.com