/indian-express-malayalam/media/media_files/2025/06/02/rRcw7vz9AHDKKZ4zdqyt.jpg)
Tourist Family Now streaming on OTT
Tourist Family Now Streaming on OTT: 7 കോടി ചെലവിൽ നിർമ്മിച്ച ചിത്രം, ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 103.9 കോടി. ഏപ്രിൽ 29ന് തിയേറ്ററുകളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി' സർപ്രൈസ് ഹിറ്റായി മാറി തമിഴകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിൽ ഒരു മുൻപരിചയവുമില്ലാത്ത 24കാരനായ അഭിഷാൻ ജീവിന്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് മറ്റൊരു കൗതുകം.
തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മില്യൺ ഡോളർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിമ്രാൻ, ആവേശത്തിലൂടെ ശ്രദ്ധനേടിയ മിഥുൻ ജയ്‌ശങ്കർ, കമലേഷ് ജഗൻ, രമേശ് തിലക്, ഇളങ്കോ കുമാരവേൽ, എംഎസ് ഭാസ്‌കർ, കമലേഷ് ജെഗൻ, ശ്രീജ രവി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Also Read:
- "എൻ്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യം"; 6 വർഷത്തെ സൗഹൃദം ആഘോഷമാക്കി ഈ മരുമകളും അമ്മായിയമ്മയും
- Thudarum & Alappuzha Gymkhana OTT: തുടരും, ആലപ്പുഴ ജിംഖാന ഒടിടിയിൽ എവിടെ കാണാം?
- 'ഫഹദ് മികച്ച നടൻ, ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹം, ആവേശം പ്രിയപ്പെട്ട സിനിമകളിലൊന്ന്': ആലിയ ഭട്ട്
Tourist Family OTT: ടൂറിസ്റ്റ് ഫാമിലി ഒടിടി
ജിയോഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.