/indian-express-malayalam/media/media_files/2025/08/26/mohanlal-hridayapoorvam-2025-08-26-13-18-04.jpg)
മോഹൻലാൽ
ഈ യാത്രയിൽ തന്നോടോപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതിയെന്ന് നടൻ മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ' ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്'- മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.
Also Read:നടന വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
ഈ അംഗീകാരം ആഴത്തിലുള്ള നന്ദിയോടെയും നിറഞ്ഞ ഹൃദയത്തോടെയും ഏറ്റുവാങ്ങുന്നു എന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ കൂട്ടിചേർത്തു. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റുകൾ പങ്കുവച്ചത്.
Truly humbled to receive the Dadasaheb Phalke Award. This honour is not mine alone, it belongs to every person who has walked alongside me on this journey. To my family, audience, colleagues, friends, and well wishers, your love, faith, and encouragement have been my greatest…
— Mohanlal (@Mohanlal) September 20, 2025
മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് എക്‌സിൽ കുറിച്ചത്.സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ കിരീടത്തിന് ലാൽ ശരിക്കും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് 52-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്. പത്ത് ലക്ഷം രൂപയും സ്വർണപ്പതക്കവും അടങ്ങുന്നതാണ് അവാർഡ്.
Also Read:ഈ കിരീടത്തിന് അർഹൻ; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
ചലച്ചിത്ര മേഖല വിഖ്യാതരായ പല പ്രമുഖരും ഏറ്റുവാങ്ങിയ പുരസ്‌കാരം ഇത്തവണ മലയാളത്തിന്റെ മോഹൻലാലിനെ തേടിയെത്തുകയായിരുന്നു. അഭിനയ ജീവിതത്തിൽ 47 വർഷം പിന്നിടുന്ന മോഹൻലാലിന്റെ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു.
Also Read:പ്രതിഭയുടെ പ്രതീകം; മോഹൻലാലിനെ അഭിനന്ദിച്ച് മോദി, നാടിന് അഭിമാനമെന്ന് പിണറായി
നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിൽ പറയുന്നു. ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന വേദിയിൽ തന്നെയാണ് രാഷ്ട്രപതി ദാദാസാഹേബ് ഫാൽകെ പുരസ്‌കാരവും സമ്മാനിക്കുക. സെപ്റ്റംബർ 23 ചൊവ്വാഴ്ചയാണ് പുരസ്‌കാര വിതരണം.
Read More: ഹൃദയപൂർവ്വം ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.