scorecardresearch

They Call Him OG OTT: പവൻ കല്യാൺ ചിത്രം ഒജി ഒടിടിയിലെത്തി,  എവിടെ കാണാം?

They Call Him OG OTT Release: 2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായ പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദേ കോൾ ഹിം ഒ.ജി' ഒടിടിയിലെത്തി 

They Call Him OG OTT Release: 2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായ പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദേ കോൾ ഹിം ഒ.ജി' ഒടിടിയിലെത്തി 

author-image
Entertainment Desk
New Update
They Call Him OG OTT release Netflix

They Call Him OG OTT

They Call Him OG OTT release: പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദേ കോൾ ഹിം ഒ.ജി'  2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി മാറിയിരുന്നു. ഇപ്പോഴിതാ, ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം വെറും മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം ഒടിടിയിലേക്ക് എത്തിയെന്നതാണ് കൗതുകം.

Advertisment

Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും 11 ദിവസങ്ങൾ കൊണ്ട് 300 കോടി രൂപ കടന്നിരുന്നു. അനിൽ രാവിപുടി സംവിധാനം ചെയ്ത വെങ്കിടേഷ്, ഐശ്വര്യ രാജേഷ്, മീനാക്ഷി ചൗധരി എന്നിവർ അഭിനയിച്ച 'സംക്രാന്തിക്കി വസ്തുന്നാം', ഹനുമാൻ (295 കോടി രൂപ) എന്നീ ചിത്രങ്ങളുടെ കളക്ഷനെയും 'ഓജി' മറികടന്നു.

Also Read: New OTT Release: ലെസ്ബിയൻ പ്രണയകഥ പറയുന്ന ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Advertisment

സുജീത്ത് എഴുതി സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ ചിത്രത്തിൽ പവൻ കല്യാണും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇമ്രാൻ ഹാഷ്മി ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നു. അർജുൻ ദാസ്, പ്രിയങ്ക മോഹൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 25-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

Also Read:  സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

നെറ്റ്ഫ്ലിക്സ്  ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്. 

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: