/indian-express-malayalam/media/media_files/2025/10/17/thayyal-machine-ott-2025-10-17-21-13-29.jpg)
Thayyal Machine OTT
Thayyal Machine OTT Release Date, Platform: ഗായത്രി സുരേഷ് പ്രധാനകഥാപാത്രമായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രമാണ് ‘തയ്യൽ മെഷീൻ’. സി.എസ് വിനയൻ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് മാസമായിരുന്നു റിലീസിനെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽക്കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.
ഗായത്രി സുരേഷിനു പുറമേ കിച്ചു ടെല്ലസ്, ശ്രുതി ജയൻ, പ്രേം നായർ, ജ്വൽ മനീഷ്, പളുങ്ക് എന്നിവരും സുപ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമിച്ചത്. രതീഷ് പട്ടിമറ്റം ആണ് സഹനിർമാതവ്.
Also Read: അവധി ദിനങ്ങൾ ആഘോഷമാക്കാം പുത്തൻ ഒടിടി റിലീസുകൾക്കൊപ്പം
രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് ആണ് നിർവഹിച്ചത്. എഡിറ്റിങ് അഭിലാഷ് ബാലചന്ദ്രൻ, സംഗീതം ദീപക് ജെ.ആർ എന്നിവർ നിർവഹിച്ചിരിക്കുന്നു. സൗണ്ട് മിക്സിങ് ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടർ: അനിൽ പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Also Read: ആഭ്യന്തര കുറ്റവാളി ഒടിടിയിലെത്തി, എവിടെ കാണാം?
Thayyal Machine OTT : തയ്യൽ മെഷീൻ ഒടിടി
ഒടിടി പ്ലാറ്റ്ഫോമായ 'Tentkotta'യിലൂടെയാണ് തയ്യൽ മെഷീൻ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Also Read: ശക്തി തിരുമകൻ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.