/indian-express-malayalam/media/media_files/2025/10/17/ott-release-fi-2025-10-17-15-14-39.jpg)
Weekend OTT Release Date, Platform
/indian-express-malayalam/media/media_files/2025/10/16/aabhyanthara-kuttavaali-ott-2025-10-16-19-31-55.jpg)
Aabhyanthara Kuttavaali OTT: ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാർ നിർമ്മിച്ച ആഭ്യന്തര കുറ്റവാളി ഈ ആഴ്ച ഒടിടിയിൽ എത്തും. ജൂൺ ആറിന് തിയേറ്ററുകളിൽ എത്തിയ ചിത്രം നിർമ്മിച്ചത് നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം ആണ്. ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് പുരുഷപക്ഷത്തു നിന്നു സംസാരിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. ചിത്രം ഇപ്പോൾ Zee5ൽ കാണാം.
/indian-express-malayalam/media/media_files/2025/10/16/station-5-ott-2025-10-16-19-22-17.jpg)
Station 5 OTT: സ്റ്റേഷൻ 5 ഒടിടി
ഇന്ദ്രന്‍സ് വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന 'സ്റ്റേഷന് 5' ഒടിടിയിലേക്ക്. ദീപാവലി റിലീസായാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ചേവമ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 19ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/10/16/valsala-club-ott-2025-10-16-19-02-22.jpg)
Valsala Club OTT: വത്സല ക്ലബ് ഒടിടി
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്ത കോമഡി ചിത്രം 'വത്സല ക്ലബ്ബ്' ഒടിടി റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഒക്ടോബർ 19ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/10/13/pwd-ott-2025-10-13-17-23-28.jpg)
PWD OTT: പി.ഡബ്ള്യു.ഡി ഒടിടി
മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയായ പി. ഡബ്ള്യു ഒടിടിയിൽ എത്തി. ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം ഇന്ത്യൻ കുടുംബ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു വിപ്ലവകരമായ ആശയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കോൺവെർസേഷണൽ ഡിബേറ്റ് എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഇപ്പോൾ സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/10/09/once-upon-a-time-there-was-a-kallan-ott-2025-10-09-11-25-05.jpg)
Once Upon A Time There Was A Kallan OTT: കള്ളൻ
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' മനോരമ മാക്സിൽ കാണാം. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/10/17/sarkeet-ott-2025-10-17-15-20-08.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.