/indian-express-malayalam/media/media_files/2024/12/10/yG8tP2Q98FJO8l3RipdN.jpg)
Thangalaan OTT
Thangalaan OTT: ചിയാൻ വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം 'തങ്കലാൻ' ഒടുവിൽ ഒടിടിയിലെത്തി. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പറഞ്ഞ സമയത്ത് ഒടിടിയിൽ എത്താൻ ചിത്രത്തിനു സാധിച്ചിരുന്നില്ല. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുമായി ഒരു കരാറിലെത്തുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകൾ കാരണം ഒടിടി റിലീസ് വൈകുകയായിരുന്നു. നീണ്ട ചർച്ചകൾക്കും ശേഷം പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇപ്പോൾ ചിത്രം ഒടിടിയിൽ എത്തിയത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമിനൊപ്പം മാളവിക മോഹനൻ, പശുപതി, പാർവതി തിരുവോത്ത്, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരുമുണ്ട്. കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങളുടെ പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്.
നിലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് പാ രഞ്ജിത്ത്, തമിഴ് പ്രഭ, അഴകിയ പെരിയവാണൻ എന്നിവർ ചേർന്നാണ്. ജി.വി. പ്രകാശ് സംഗീതവും കിഷോർ കുമാർ ഛായാഗ്രഹണവും നിർവ്വഹിച്ചു. ആർ.കെ. സെൽവയാണ് എഡിറ്റിങ്.
നെറ്റ്ഫ്‌ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Read More
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.