scorecardresearch

Thallumaala OTT Release date: ടൊവിനോയുടെ തല്ലുമാല ഒടിടിയിൽ

Thallumaala OTT Release date: ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' ആഗസ്റ്റ് 12-നാണ് തിയേറ്ററുകളിലെത്തിയത്

Thallumaala OTT Release date: ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' ആഗസ്റ്റ് 12-നാണ് തിയേറ്ററുകളിലെത്തിയത്

author-image
Entertainment Desk
New Update
Onam OTT Release: ഓണത്തിന് ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

Tovino Thomas and Kalyani Priyadarshan starrer Thallumaala OTT Release date Netflix: ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' ഓണത്തോട് അനുബന്ധിച്ച് ഒടിടിയിലേക്ക് എത്തുന്നു. സെപ്തംബർ 11 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും. 'അനുരാഗ കരിക്കിന്‍ വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തല്ലുമാല.' ആഗസ്റ്റ് 12-നാണ് തല്ലുമാല തിയേറ്ററുകളിലെത്തിയത്.

Advertisment

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേര്‍ന്നാണ് നിർവ്വഹിച്ചത്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര്‍ ഒ- എ എസ് ദിനേശ്.

Tovino Thomas Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: