scorecardresearch

Nna Than Case Kodu OTT: ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിൽ

Nna Than Case Kodu OTT: സമീപകാലത്ത് ബോക്സ്ഓഫീസിൽ വിജയം കൊയ്ത ചിത്രങ്ങളിലൊന്നാണ് ‘ന്നാ താൻ കേസ് കൊട്’. 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു

Nna Than Case Kodu OTT: ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിൽ

Nna Than Case Kodu OTT Release date Disney + Hotstar: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലേക്ക്. തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കാസർഗോഡൻ ഭാഷയും ഗ്രാമീണ പശ്ചാത്തലവും സറ്റയർ രൂപത്തിലുള്ള അവതരണവുമെല്ലാമാണ് ചിത്രത്തെ രസകരമാക്കുന്നത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവർക്കൊപ്പം കാസർഗോഡ് നിവാസികളായ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. രാകേഷ് ഹരിദാസ് ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും ജ്യോതിഷ് ശങ്കർ ആർട്ട് ഡയറക്ഷനും നിർവ്വഹിച്ചു. സംഗീതം ഡോൺ വിൻസന്റ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nna than case kodu ott release date disney hotstar kunchacko boban