scorecardresearch

നെഞ്ചുവേദന അനുഭവപ്പെട്ടു, ഉടനെ ആൻജിയോപ്ലാസ്റ്റി ചെയ്‌തു: സുസ്‌മിത സെൻ

സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

author-image
Entertainment Desk
New Update
Sushmitha Sen, Photo

കുറച്ച് ദിവസങ്ങൾക്കു മുൻപ് തനിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ആരാധകരെ അറിയിച്ച് സുസ്മിത സെൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. നാൽപ്പത്തി ഏഴ് വയസ്സുള്ള താരം ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു.

Advertisment

"നിന്റെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെ ചെയ്താൽ എല്ലാ അവസ്ഥയിലും അത് നിനക്കൊപ്പം നിൽക്കും ഷോണ, എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്കു നെഞ്ച് വേദന അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു സ്റ്റെന്റ് ഘടിപ്പിച്ചു. മാത്രമല്ല എനിക്കു ഒരു വലിയ ഹൃദയമില്ലെന്നും ഡോക്ടർ പറഞ്ഞു" അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്മിത കുറിച്ചതിങ്ങനെ.

"പ്രയാസമേറിയ ഈ സമയത്ത് എന്നെ സഹായിച്ചവർക്ക് ഒരുപാട് നന്ദി. അവരോട് നന്ദി പറഞ്ഞു കൊണ്ട് ഒരു പ്രത്യേക പോസ്റ്റ് ഞാൻ പങ്കുവയ്ക്കുന്നതായിരിക്കും. ഞാൻ സുഖമായിരിക്കുന്നെന്ന് നിങ്ങളെ അറിയിക്കാനുള്ള ഒരു ചെറിയ കുറിപ്പ് മാത്രമാണിത്" സുസ്മിത പറയുന്നു.

Follow the Assembly Election Results 2023 Live today as they unfold

Advertisment

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

ആരാധകരെ പോലെ തന്നെ നടി സോഫിയ ചൗധരിയും സുസ്മിതയുടെ അവസ്ഥ കേട്ട് ഞെട്ടി. "നീയും നിന്റെ ഹൃദയവും ശക്തയായിരിക്കുന്നു എന്നെനിക്കറിയാം എന്നാണ് ചിത്രത്തിനു താഴെ സോഫിയ കമന്റു ചെയ്തത്. സുസ്മിത വേഗം സുഖം പ്രാപിക്കട്ടേയെന്നാണ് ആരാധകർ കുറിക്കുന്നത്.

ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന 'ആര്യ' എന്ന ഷോയുടെ രണ്ടാം സീസണിലാണ് സുസ്മിത അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഷോയുടെ മൂന്നാം സീസണിന്റെ ചിത്രീകരണവും പൂർത്തിയായി കഴിഞ്ഞു.

Sushmita Sen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: