/indian-express-malayalam/media/media_files/uploads/2020/08/Sushant-Singh-Rajput.jpg)
തന്റെ സഹോദരിമാരെ കുറിച്ച് സുശാന്ത് സിങ് രജ്‌പുത് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മണിപൂരിലെ ആർമി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടയിൽ തന്റെ സഹോദരിമാരെ കുറിച്ച് സുശാന്ത് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. 2017ൽ നിന്നുള്ളതാണ് വീഡിയോ.
സുശാന്തിന്റെ സഹോദരി ശ്വേതയാണ് ഇന്നലെ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സഹോദരിമാരായ നിതു, മിതു, പ്രിയങ്ക, ശ്വേത എന്നിവരെ കുറിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന സുശാന്തിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
Read more: ഒരായിരം ഓര്‍മ്മകള്‍ നിറയുന്ന രക്ഷാബന്ധന്‍; ചിത്രങ്ങള്‍ പങ്കുവച്ച് സുശാന്തിന്റെ സഹോദരി
"എനിക്ക് നാലു സഹോദരിമാരാണ് ഉള്ളത്. അവരെല്ലാം പഠനത്തിൽ മിടുക്കികളായിരുന്നു. ഇന്നെനിക്ക് അറിയാവുന്നതെല്ലാം, അത് ക്രിക്കറ്റ് കളിക്കൽ ആണെങ്കിലും ബൈക്ക് ഓടിക്കുന്നതോ കാർ ഒടിക്കുന്നതോ ആണെങ്കിലും പഠനത്തിന്റെ കാര്യത്തിലാണെങ്കിലും അതെല്ലാം ഞാൻ സഹോദരിമാരിൽ നിന്നും പഠിച്ചതാണ്."
Mera Bhai... love you infinity to the power infinity ♾ You will eternally remain in our hearts. #Warriors4SSR#JusticeforSushantSingRajput#LoveUBhai#infinitytothepowerinfinity#Godiswithuspic.twitter.com/PwBQqsfAUm
— shweta singh kirti (@shwetasinghkirt) August 12, 2020
"ഞാൻ വെറുതെ പറയുന്നതല്ല. ഫിസിക്സിനോടുള്ള എന്റ പ്രണയം മൂത്ത സഹോദരി നിതു കാരണമാണ്. രണ്ടാമത്തെ സഹോദരി, മിതു, ക്രിക്കറ്റ് പ്രൊഫഷണൽ ആക്കിയ ആളാണ്. അവരാണ് എങ്ങനെ ബൈക്ക് ഓടിക്കണം, കാറോടിക്കണം, ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്നൊക്കെ പഠിപ്പിച്ചത്." അഭിഭാഷകയായ സഹോദരി പ്രിയങ്കയും ഫാഷൻ ഡിസൈനറായ ശ്വേതയും സഹോദരിമാരെന്നതിനേക്കാൾ തന്റെ സുഹൃത്തുക്കളാണെന്നും സുശാന്ത് പരാമർശിച്ചു.
ജൂൺ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
Read more: ക്യാമറയ്ക്ക് മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വീഡിയോ പങ്കുവച്ച് ഏക്ത കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.