രക്ഷാബന്ധൻ ദിനത്തിൽ വേദനയോടെ പ്രിയസഹോദരനെ ഓർക്കുകയാണ് സുശാന്ത് സിങ് രജ്‌പുതിന്റെ സഹോദരിയായ ശ്വേത സിങ് കൃതി. “നീ​ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു കുഞ്ഞേ,” എന്നാണ് ഹൃദയസ്പർശിയായ കുറിപ്പിൽ ശ്വേത കുറിക്കുന്നത്. സുശാന്ത് സിംഗ് രജപുത് രക്ഷാ ബന്ധൻ സഹോദരിമാർക്കൊപ്പം ആഘോഷിക്കുന്നതിന്റെ ഓർമചിത്രങ്ങളും ശ്വേത പങ്കുവച്ചിട്ടുണ്ട്. സുശാന്ത് ഇനിയില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ആവാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങൾ ഇപ്പോഴും.

Read more: ഞങ്ങൾ പിരിഞ്ഞെങ്കിലും സുശാന്തിന്റെ വീട്ടുകാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു: അങ്കിത

സഹോദരിമാർ ചേർന്ന് സുശാന്തിന്റെ കയ്യിൽ രാഖി കെട്ടുന്നതിന്റെ ചിത്രങ്ങളിൽ സുശാന്തിന്റെ അമ്മയേയും കാണാം.രണ്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് സുശാന്തിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകളും ശ്വേത പങ്കുവച്ചിരുന്നു. പങ്കിടുമ്പോൾ സങ്കടം കുറയുന്നുവെന്ന് പറയാറുണ്ട്, അതുകൊണ്ടാണ് ഞാൻ ഈ ഓർമ പങ്കുവയ്ക്കുന്നത് എന്ന മുഖവുരയോടെ ആയിരുന്നു ശ്വേതയുടെ കുറിപ്പ്. അച്ഛനും അമ്മയ്ക്കും ആദ്യകുഞ്ഞിനെ നഷ്ടപ്പെട്ടതിനാൽ എപ്പോഴും ഒരു മകനെ വേണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെന്ന് നീണ്ട കുറിപ്പിൽ ശ്വേത കുറിക്കുന്നു. സുശാന്തിന്റെ ജനനം ഭാഗ്യമായാണ് അച്ഛനുമമ്മയും കണ്ടതെന്നും അതിനാൽ തന്നെ എപ്പോഴും സുശാന്തിന്റെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്വം ഏറെയുണ്ടായിരുന്നെന്നും ശ്വേത പറയുന്നു.

“എല്ലാത്തിൽ നിന്നും അവനെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. ഉറക്കമുണരുമ്പോൾ ഭായി മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിക്കുന്നു. കഴിഞ്ഞതെല്ലാം ഒരു പേടിസ്വപ്നം മാത്രമായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു,” ശ്വേത കുറിക്കുന്നു.

Read more: ചേച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാതെ സുശാന്ത് പോയി; ഹൃദയമുരുകി ശ്വേത

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook