കൈ പോ ഛെയിലൂടെ ബോളിവുഡിൽ ഇടം നേടുന്നതിനുമുമ്പ് സുശാന്ത് സിങ് രാജ്പുത് ഒരു ജനപ്രിയ ടെലിവിഷൻ താരമായിരുന്നു. പവിത്ര റിഷ്ദ എന്ന പരമ്പരയിലൂടെ ഒറ്റരാത്രികൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് കിസ് ദേശ് മേൻ ഹേ മേരാ ദിലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുശാന്തിനെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് നിർമ്മാതാവ് ഏക്താ കപൂർ കിസ് ദേശ് മേൻ ഹേ മേരാ ദിലിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.

Read More: ആരോപണങ്ങൾ ഗുരുതരം; റിയയ്ക്ക് സംരക്ഷണം നൽകില്ലെന്ന് സുപ്രീം കോടതി

ടെലിവിഷനിലെ സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ധാരാളം ആളുകൾ തന്നോട് ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഏക്ത പറയുന്നു. പരമ്പരയിൽ സെക്കൻഡ് ഹീറോ ആയിരുന്നെങ്കിലും സുശാന്ത് ഉയരങ്ങളിൽ എത്തുമെന്ന് തനിക്കറിയാമായിരുന്നു എന്നും ഏക്ത പറയുന്നു.

“ധാരാളം ആളുകൾ എന്നോട് സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ചോദിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ആദ്യ രംഗമാണിത്. ‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലെ അദ്ദേഹത്തിന്റെ ആദ്യ രംഗമാണിത്. ആ പരമ്പരയിലെ സെക്കൻഡ് ഹീറോ ആയിരുന്നു അദ്ദേഹം. എന്നാൽ അതിനെക്കാൾ വലിയ കാര്യങ്ങൾ ചെയ്യുകയും ഉയരങ്ങളിൽ എത്തുകയും ചെയ്യുമെന്ന് അന്നേ എനിക്കറിയാമായിരുന്നു. മനോഹരമായ, ഈ പ്രകാശത്തിനും തിളങ്ങുന്ന ആത്മാവിനുമായി ധാരാളം സ്നേഹവും സമാധാനവും പ്രാർത്ഥനകളും,” ഏക്ത കുറിച്ചു.

ഹർഷദ് ചോപ്ഡയും അദിതി ഗുപ്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ 2008 ൽ സ്റ്റാർ പ്ലസിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. പ്രീത് എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. മെഹർ വിജായിരുന്നു അദ്ദേഹത്തിന്റെ നായിക.

Read in English: Ekta Kapoor shares Sushant Singh Rajput’s first scene on television, watch video

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook