scorecardresearch

കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി മകൻ; അഭിമാനത്തോടെ സൂര്യ

മകൻ ദേവ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്നതിനു സാക്ഷിയാവാൻ എത്തിയതായിരുന്നു സൂര്യ

മകൻ ദേവ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്നതിനു സാക്ഷിയാവാൻ എത്തിയതായിരുന്നു സൂര്യ

author-image
Entertainment Desk
New Update
Surya

തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും.  ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പരസ്പര സഹകരണത്തോടെയും പിന്തുണ നൽകിയും മുന്നോട്ടു പോവുന്ന ഇരുവരും ആരാധകരെ സംബന്ധിച്ച് മാതൃകാദമ്പതികളാണ്.

Advertisment

അച്ഛനും അമ്മയും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കുമ്പോളും മക്കളായ ദിയയും ദേവും തങ്ങളുടേതായ തട്ടകങ്ങളിൽ തിളങ്ങുന്നവരാണ്. പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്‌കൂളിലെ ഹൗസ് ക്യാപ്റ്റനാണ്.  ദേവ് ആകട്ടെ കായിക ഇനങ്ങളിലാണ് മികവ് തെളിയിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ, ദേവ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്നതിനു സാക്ഷിയാവാൻ എത്തിയ സൂര്യയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മകന്റെ പ്രകടനം ഫോണിൽ പകർത്തുന്ന സൂര്യയേയും വീഡിയോയിൽ കാണാം. 

 2006ൽ ആണ് സൂര്യയും ജ്യോതികയും വിവാഹിതരായത്.  2007ൽ മകൾ ദിയയും, 2010-ൽ മകൻ ദേവും ജനിച്ചു.

Advertisment

Read More Entertainment Stories Here

Suriya Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: