/indian-express-malayalam/media/media_files/uploads/2022/08/Suresh-Gopi-family.jpg)
വളരെ അപൂർവ്വമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി പങ്കുവയ്ക്കാറുള്ളത്. സുരേഷ് ഗോപിയ്ക്ക് പിന്നാലെ സിനിമയിലെത്തിയ മകൻ ഗോകുൽ സുരേഷിനെ മാത്രമാണ് മക്കളിൽ മലയാളികൾക്ക് പരിചയം. ഇപ്പോഴിതാ, മക്കൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള സുരേഷ് ഗോപിയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഗോകുൽ പകർത്തിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കും രാധികയ്ക്കുമൊപ്പം ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരെയും കാണാം. താരത്തിന്റെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/08/image-8.png)
അടുത്തിടെ സുരേഷ് ഗോപിയുടെ മകൻ മാഡ്ഡി എന്നു വിളിക്കുന്ന മാധവന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
/indian-express-malayalam/media/media_files/uploads/2022/04/Suresh-Gopi-family-4.jpg)
/indian-express-malayalam/media/media_files/uploads/2022/04/Suresh-Gopi-family-3.jpg)
/indian-express-malayalam/media/media_files/uploads/2022/04/Suresh-Gopi-family-2.jpg)
/indian-express-malayalam/media/media_files/uploads/2022/04/Suresh-Gopi-family-1.jpg)
Read more: ഈ നാട്ടിലെ പൊളിറ്റിക്‌സ് എനിക്കിഷ്ടമല്ല: ഗോകുൽ സുരേഷ്
തന്റെ പേരിലല്ല, മക്കൾ സ്വന്തം പ്രയത്നത്താലും കഴിവിലും ഉയർന്നുവരണമെന്ന് ആഗ്രഹിക്കുന്ന ഒരച്ഛനാണ് സുരേഷ് ഗോപി. മകൻ ഗോകുലിന്റെ സിനിമായാത്രയിൽ ഒരു തരിമ്പ് പോലും താൻ സഹായിച്ചിട്ടില്ലെന്ന് ഒരിക്കൽ സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു.
"ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി," മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.
ഗോകുൽ സുരേഷും അച്ഛന്റെ ഈ പ്രകൃതത്തെ കുറിച്ച് മുൻപ് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. "അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളര്‍ന്നാല്‍ മതി, ഞാനൊക്കെ വളര്‍ന്ന പോലെ പതിയെ വളര്‍ന്നാല്‍ മതിയെന്നായിരുന്നു' അച്ഛന്റെ പ്രതികരണം" എന്നാണ് മുൻപ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞത്.
'അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍' എന്നു പറയാറുണ്ടല്ലോ? എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാൻ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം. ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം, ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. എനിക്കെന്റെ അച്ഛനെ അറിയാം. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണിതെല്ലാം," ഗോകുൽ പറഞ്ഞതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.