scorecardresearch

'സ്റ്റൈലിംഗ് ഞാൻ, ആഭരണങ്ങൾ എന്റെ, കൂടെയുള്ള ചുള്ളൻ എന്റെ മാത്രം'

ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്.

ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്.

author-image
Entertainment Desk
New Update
Prithviraj, പൃഥ്വിരാജ്, Supriya Menon, സുപ്രിയ മേനോൻ, iemalayalam

മലയാളത്തിലെ പവർ കപ്പിളാണ് സുപ്രിയയും പൃഥ്വിരാജും എന്നാണ് പറയാറുള്ളത്. പരസ്പരം ബഹുമാനിക്കുന്ന വളർച്ചയിൽ പങ്കുവഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ. ഇടയ്ക്കിടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്.

Advertisment

Read More: എപ്പോഴും ചർച്ചയും പ്ലാനിങ്ങും; എബ്രഹാം ഖുറേഷിയും സയ്‌ദ് മസൂദും ഇങ്ങനെയെന്ന് സുപ്രിയ

ഇക്കുറി വനിത ഫിലിം അവാർഡിന് പോകാൻ തയ്യാറായി നിൽക്കുമ്പോഴുള്ള ചിത്രങ്ങളാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളെക്കാൾ അതിന് നൽകിയ അടിക്കുറിപ്പാണ് ശ്രദ്ധ നേടിയത്. 'സ്റ്റൈലിംഗ് ഞാൻ, ആഭരണങ്ങളും എന്‍റെ, കൂടെയുള്ള ചുള്ളൻ എന്റെ മാത്രം താടിക്കാരൻ എന്നാണ് സുപ്രിയ ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്'

Advertisment

ലൂസിഫർ എന്ന ചിത്രത്തിലൂടെ ഇക്കുറി വനിതയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജ് നേടി. മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രമായ ലൂസിഫർ പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. അതി്ന പുറകെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനെക്കുറിച്ചും പ്രഖ്യാപനം വന്നത്.

Read More: താടിക്കാരനും കെട്ട്യോളും; മനോഹര നിമിഷങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: