/indian-express-malayalam/media/media_files/2025/05/23/nGRMih2MK2ygS4qoZNKN.jpg)
Sumo Ott Release
Sumo Ott Release Date, Platform: ശിവ നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രമാണ് 'സുമോ.' എസ്.പി ഹോസിമിൻ സംവിധാനം ചെയ്ത ചിത്രം കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 25 ന് റിലീസ് ചെയ്ത സുമോ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
സതീഷ്, യോഗി ബാബു, യോഷിനോരി തഷിറോ എന്നിവരും സുമോയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2019ൽ ചിത്രീകരണം ആരംഭിച്ച സുമോ, നിർമ്മാണ പ്രശ്‌നങ്ങളും പിന്നീട് കോവിഡ് പ്രതിസന്ധികളും കാരണം പലതവണ വൈകി. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിനായി നിവാസ് കെ. പ്രസന്ന സംഗീതം നിർവ്വഹിക്കുന്നു. രാജീവ് മേനോൻ ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. കുട്ടികളെ ലക്ഷ്യം വച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല.
Sumo OTT: സുമോ ഒടിടി
Sun NXT-യിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More:
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം അടിച്ചിട്ടില്ല, അത് മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും: രേണു സുധി
- ജോലി ശരിയാക്കി തന്നിട്ടും പോകാതിരുന്നത് ആ കാരണം കൊണ്ട്: രേണു സുധി പറയുന്നു
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.