scorecardresearch

നായികമാർ ഒന്നിച്ചപ്പോൾ; കൂട്ടുകാരികൾക്കൊപ്പം സുഹാസിനി

സുഹാസിനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്

സുഹാസിനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Suhasini, Lissy, Radhika

Suhasini ManiRatnam/ Instagram

മലയാളികൾ എല്ലാ കാലവും ഇഷ്ടത്തോടെ മാത്രം ഓർക്കുന്ന നായികമാരാണ് ലിസിയും രാധികയും സുഹാസിനിയുമെല്ലാം. മലയാളസിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാർ. എന്നെന്നും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചവർ. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലെങ്കിലും ഇന്നും ഇവരുടെയെല്ലാം വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്.

Advertisment

സുഹാസിനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു വിവാഹ ചടങ്ങിനായി എത്തിയതാണ് താരങ്ങളെന്നാണ് അടികുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതിസുന്ദരികളായാണ് നായികമാരെ ചിത്രങ്ങളിൽ കാണാനാവുക. "Wedding time friends time family time nostalgia time" എന്നാണ് സുഹാസിനി അടികുറിപ്പ് നൽകിയിരിക്കുന്നത്. മേനക, നാദിയ മെയ്തു എന്നിവരെയും ചിത്രങ്ങളിൽ കാണാം.

Advertisment

ഇത്തരത്തിൽ സിനിമയിലെ തന്റെ സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ സുഹാസിനി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവന്റെ' രണ്ടാം ഭാഗത്തിന്റെ റീലിസിനു മുന്നോടിയായി നടത്തിയ ഓഡിയോ ലോഞ്ചിനായി ഒത്തുകൂടിയ ശോഭനയുടെയും രേവതിയുടെയും സുഹാസിനിയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഹാസിനിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ശോഭനയും രേവതിയും. ഇടയ്ക്ക് ഒത്തുകൂടാനും യാത്രകൾ സംഘടിപ്പിക്കാനുമൊക്കെ ഈ ചങ്ങാതിമാർ സമയം കണ്ടെത്താറുണ്ട്. നടി ഖുശ്ബുവും ഓഡിയോ ലോഞ്ചിനായി എത്തിച്ചേർന്നിരുന്നു.

ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' ആണ് സുഹാസിനി അവസാനമായി അഭിനയിച്ച മലയാള ചിത്രം. വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Nadiya Moidu Suhasini Maniratnam Lissy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: