scorecardresearch

സ്വന്തം അച്ഛനെക്കുറിച്ച് ഇത് പോലുമറിയില്ലേ കൊച്ചേ; പ്രേക്ഷകരെയും ബച്ചനേയും ഞെട്ടിച്ച് സുഹാനയുടെ കെബിസി അരങ്ങേറ്റം

തന്റെ പുതിയ ചിത്രമായ 'ആർച്ചീസിന്റെ' പ്രൊമോഷന്റെ ഭാഗമായാണ് സുഹാന ഖാൻ, അമിതാഭ് ബച്ചൻ ഹോസ്റ്റ് ചെയ്യുന്ന 'കോൻ ബനേഗാ ക്രോർപതിയിൽ എത്തിയത്

തന്റെ പുതിയ ചിത്രമായ 'ആർച്ചീസിന്റെ' പ്രൊമോഷന്റെ ഭാഗമായാണ് സുഹാന ഖാൻ, അമിതാഭ് ബച്ചൻ ഹോസ്റ്റ് ചെയ്യുന്ന 'കോൻ ബനേഗാ ക്രോർപതിയിൽ എത്തിയത്

author-image
Entertainment Desk
New Update
Suhana Amitabh Bachchan

'ദ ആർച്ചീസ്' അഭിനേതാക്കളായ സുഹാന ഖാൻ, ഖുഷി കപൂർ,അഗസ്ത്യ നന്ദ, യുവരാജ് മെൻഡ, മിഹിർ അഹൂജ, വേദാങ് റെയ്‌ന എന്നിവർ അടുത്തിടെ അമിതാഭ് ബച്ചന്റെ 'കോൻ ബനേഗ ക്രോർപതി 15' ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ചിത്രത്തിന്റെ സംവിധായിക സോയ അക്തറിനൊപ്പം എത്തി.

Advertisment

അമിതാഭ് ബച്ചൻ യുവ അഭിനേതാക്കളുമായി ഇടപഴകിയ രസകരമായ മുഹൂർത്തങ്ങൾ നിറഞ്ഞ എപ്പിസോഡിന്റെ സ്നിപ്പെറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതിൽ ഏറ്റവും ചർച്ചയാവുന്നത് ഷാറൂഖ്‌ ഖാന്റെ മകൾ സുഹാനയും അമിതാഭും തമ്മിൽ നടക്കുന്ന ഒരു ചോദ്യോത്തര വേളയാണ്. 2005-ൽ തന്റെ അച്ഛനും നടനുമായ ഷാരൂഖ് ഖാന് ലഭിച്ച ഏറ്റവും വലിയ ബഹുമതികളിലൊന്നായ പത്മശ്രീയെക്കുറിച്ച് സുഹാനയ്ക്ക് ഒരു പിടിയും ഇല്ലായിരുന്നു എന്നാണ് ഏവരെയും അത്ഭുതപെടുത്തിയത്.

എസ്ആർകെയെക്കുറിച്ച് ഒരു ചോദ്യം

കെബിസി എപ്പിസോഡിൽ, സുഹാനയോടും വേദാംഗിനോടും സോയയോടും അമിതാഭ് ‘സൂപ്പർ സന്ദൂക്ക്’ റൗണ്ടിൽ എസ്ആർകെയെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചു. ഈ ബഹുമതികളിൽ ഏതാണ് ഷാരൂഖ് ഖാന് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ചോദ്യം. നൽകിയ ഓപ്ഷനുകൾ ഇവയായിരുന്നു: 

Advertisment

"(എ) പത്മശ്രീ, (ബി) ലെജിയൻ ഓഫ് ഓണർ, (സി), എൽ എറ്റോയിൽ ഡി ഓർ, (ഡി) വോൾപ്പി കപ്പ്."

ബിഗ് ബി ചോദ്യങ്ങൾ ചോദിച്ചയുടൻ, “(എ) പത്മശ്രീ” എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹാനയുടെ മറുപടി കേട്ട് അമിതാഭും വേദാംഗും ഞെട്ടി. 

തന്റെ പിതാവിന് ഏത് അവാർഡാണ് ലഭിച്ചതെന്ന് മകൾക്ക് എങ്ങനെ അറിയില്ല എന്ന് അമിതാഭ് പറഞ്ഞു. ഷാരൂഖ് ഖാനെ 2005ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു.

സുഹാനയുടെ അറിവില്ലായ്മയോട് പ്രതികരിച്ച് അമിതാഭ് ബച്ചൻ തമാശയായി പറഞ്ഞു, 

“അച്ഛന് കിട്ടിയത് മകൾക്കറിയില്ല. മുന്നിൽ ഇരിക്കുന്നയാൾ സിനിമയിൽ എന്റെ അച്ഛന്റെ വേഷം ചെയ്തിട്ടുണ്ട്, അത് കൊണ്ട് എളുപ്പത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടണം എന്ന് പറഞ്ഞാണ് അച്ഛൻ മകളെ ഇങ്ങോട്ടു പറഞ്ഞയച്ചത്, ഇപ്പോൾ ആ ഞാൻ അവളോട് എളുപ്പമുള്ള ഒരു ചോദ്യം ചോദിച്ചു, അതിന്റെ പോലും ഉത്തരം അറിയില്ല."

ശരിയായ ഉത്തരം അറിയാത്തതിൽ സുഹാന എമ്പാരസ്ഡ് ആയി. ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഓപ്ഷൻ (ഡി) വോൾപ്പി കപ്പ് എന്നായിരുന്നു.

Read Here

Suhana Khan Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: