/indian-express-malayalam/media/media_files/rx89eA8Mew783rgvUJCX.jpg)
രുചികരമായ ഭക്ഷണം കഴിക്കാനും വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ ഏറെയിഷ്ടമുളളയാളാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താനും താരത്തിനു ഏറെയിഷ്ടമാണ്.
മോഹൻലാലിനു പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ചും താരത്തിന്റെ കൈപ്പുണ്യത്തെ കുറിച്ചും സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണെന്ന ചോദ്യത്തിനു ഒരു അഭിമുഖത്തിനിടെ മറുപടി നൽകുകയായിരുന്നു സുചിത്ര.
"അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും."
"വീട്ടിൽ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ വരുമ്പോൾ ആൾക്കൊരു റിലാക്സേഷൻ കൂടിയാണല്ലോ," സുചിത്ര കൂട്ടിച്ചേർത്തു.
തനിക്ക് ഭക്ഷണത്തിൽ അങ്ങനെ നിർബന്ധങ്ങളില്ലെന്നും ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്നും മുൻപ് 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന പേജിനു നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. വീട്ടിൽ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങൾ പാകം ചെയ്യാൻ മോഹൻലാൽ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളിൽ അധികം മസാല ചേർക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹൻലാൽ പറഞ്ഞു.
തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കൊടുക്കുന്നതും ഏറെ വൈറലായിരുന്നു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.