scorecardresearch

ഇത്രയേറെ പാചകത്തെ സ്നേഹിക്കുന്ന മറ്റൊരു താരമുണ്ടാവുമോ?; വൈറലായി മോഹൻലാലിന്റെ വീഡിയോ

ആസ്വദിച്ച് പാചകം ചെയ്യുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക

ഇത്രയേറെ പാചകത്തെ സ്നേഹിക്കുന്ന മറ്റൊരു താരമുണ്ടാവുമോ?; വൈറലായി മോഹൻലാലിന്റെ വീഡിയോ

രുചികരമായ ഭക്ഷണം കഴിക്കാനും വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ എന്നും ഇഷ്ടമുള്ള താരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടമുള്ള മോഹൻലാലിന്റെ ഒരു കുക്കിംഗ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ഫിറ്റ്നസ് ട്രെയിനറായ ഡോക്ടർ ജെയ്സൺ പോൾസനൊപ്പം ആസ്വദിച്ച് പാചകത്തിൽ ഏർപ്പെട്ടിരിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. പാലാപ്പള്ളി പാട്ടും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന പേജിൽ കഴിഞ്ഞ ദിവസം വന്ന ‘ഫുഡ് ടോക്ക് വിത്ത് ലാലേട്ടൻ’ എന്ന അഭിമുഖവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് ഭക്ഷണത്തിൽ അങ്ങനെ നിർബന്ധങ്ങളില്ലെന്നും ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്നുമാണ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. വീട്ടിൽ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങൾ പാകം ചെയ്യാൻ മോഹൻലാൽ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളിൽ അധികം മസാല ചേർക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹൻലാൽ പറഞ്ഞു.

റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൊറോക്കോയിൽ പോയപ്പോൾ കഴിച്ച ഭക്ഷണങ്ങളെപ്പറ്റിയും മോഹൻലാൽ വാചാലനായി. തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal cooking video new