scorecardresearch

14 വർഷം കൊണ്ട് ലോകം മാറി, പക്ഷേ ആ വേദനയ്ക്കു മാത്രം മാറ്റമില്ല, കാണാൻ കാത്തിരിക്കുന്നു പപ്പാ: ശ്രീലക്ഷ്മി

ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ

ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ

author-image
Entertainment Desk
New Update
Sreelakshmi Sreekumar

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള അനൗൺസ്മെന്റും പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ഇന്നലെ പുറത്തുവന്നിരുന്നു. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന‘വല’ എന്ന ചിത്രത്തിൽ 'പ്രഫസർ അമ്പിളി' (അങ്കിള്‍ ലൂണാര്‍) എന്ന കഥാപാത്രമായി കൊണ്ടാണ് ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്.

Advertisment

പ്രിയപ്പെട്ട അമ്പിളിചേട്ടന്റെ സിനിമയിലേക്കുള്ള മടങ്ങിവരവിനെ സഹപ്രവർത്തകരെല്ലാം ആഘോഷമാക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ എവിടെയും. എന്നാൽ അതിനെല്ലാം ഇടയിലും  ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. 

"2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ആ വേദനയുടെ ആഴം ഓരോദിവസവും ഞാനറിയുന്നു. മാസങ്ങൾ കടന്നുപോയി, വര്‍ഷങ്ങൾ പറന്നുപോയി... കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ. ഐ മിസ് യൂ പപ്പ, എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം നിങ്ങൾക്കൊപ്പമാണ്. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ," ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളാണ്  നടിയും നര്‍ത്തകിയും ആര്‍ജെയുമായ ശ്രീലക്ഷ്മി. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീലക്ഷ്മി മത്സരാർത്ഥിയായി എത്തിയിരുന്നു. 

Advertisment

 ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. കുടുംബത്തോടൊപ്പം ദുബായിലാണ് ശ്രീലക്ഷ്മി ഇപ്പോൾ താമസം. അര്‍ഹ, ഇഷ എന്നിവരാണ് ശ്രീലക്ഷ്മിയുടെ കുട്ടികൾ.

Read More

Jagathy Sreekumar Daughter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: