/indian-express-malayalam/media/media_files/uploads/2022/04/Shobana.jpg)
തമിഴകത്ത് ഒരു കാലത്ത് നിറഞ്ഞു നിന്ന നടനാണ് ശിവകുമാർ. താരസഹോദരങ്ങളായ സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ. 190-ലേറെ ചിത്രങ്ങളിൽ ശിവകുമാർ അഭിനയിച്ചിട്ടുണ്ട്. ശിവകുമാറും അദ്ദേഹത്തിന്റെ ഓൺസ്ക്രീൻ നായികമാരുമൊത്തുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രാധിക ശരത്കുമാറാണ് ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ നായികമാരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ശിവകുമാറിനൊപ്പം ശോഭന, നദിയ മൊയ്തു, മേനക, രമ്യ കൃഷ്ണൻ, ജയമാലിനി, ലിസി, ജയസുധ, രാധിക, സരിത, സീത, പൂർണിമ ഭാഗ്യരാജ് എന്നിവരെയും ചിത്രത്തിൽ കാണാം.
Read More: സൗഹൃദത്തിന്റെ നിറക്കൂട്ട്; കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രവുമായി ഖുശ്ബു
പളനിച്ചാമി എന്നാണ് ശിവകുമാറിന്റെ യഥാർത്ഥ പേര്. സിനിമയിലേക്ക് എത്തിയപ്പോൾ ശിവകുമാർ എന്ന പേരു സ്വീകരിക്കുകയായിരുന്നു. 1965 ൽ 'കാക്കും കരങ്ങൾ' എന്ന ചിത്രത്തിൽ എസ്. എസ്. രാജേന്ദ്രനൊപ്പമായിരുന്നു ശിവകുമാറിന്റെ അരങ്ങേറ്റം.
Read More: വ്യാഴം രാശി മാറുന്നു. നിങ്ങളുടെ ഭാവിയെ അത് എങ്ങനെ സ്വാധീനിക്കും
സൂര്യ, കാർത്തി എന്നിവരെ കൂടാതെ ബൃന്ദ എന്നൊരു മകൾ കൂടി ശിവകുമാറിനുണ്ട്. പിന്നണി ഗായികയാണ് ബൃന്ദ
Read More: Weekly Horoscope(April 10 - April 16, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.