/indian-express-malayalam/media/media_files/cOuye7jwNJscYscO8iFf.jpg)
ചിത്രം: എക്സ്/ ശിവകാർത്തികേയൻ
വ്യത്യസ്ത ചിത്രങ്ങളിലൂടെ തുടർച്ചായായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരമാണ് തമിഴ് നടൻ ശിവകാർത്തികേയൻ. പല താരങ്ങളും തിരഞ്ഞെടുക്കാൻ മടിക്കുന്ന ജോണറുകളിലുള്ള ചിത്രങ്ങൾ പോലും വെള്ളിത്തിരയിലെത്തിക്കാൻ മുൻകൈയെടുക്കുന്ന താരംകൂടിയാണ് ശിവകാർത്തികേയൻ. അതുകൊണ്ടുതന്നെ ചെറിയ വേഷങ്ങളിലൂടെ അരങ്ങേറിയ താരത്തിന്റെ നായകനിലേക്കുള്ള വളർച്ചയും വളരെ പെട്ടന്നായിരുന്നു.
കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൻ ഫിലിംസ് ഇന്റർനാഷണൽ ഒരുക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള ശിവകാർത്തികേയന്റെ ട്രാൻസ്ഫർമേഷൻ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. എസ്കെ 21 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൈനിക വേഷത്തിലായിരിക്കും ശിവകാർത്തികേയൻ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
ബാഹുബലി പോലുള്ള പാൻ ഇന്ത്യൻ ചിത്രങ്ങൾ പുറത്തിറങ്ങിയതു മുതൽ മസ്കുലർ ബോഡി സിനിമാ താരങ്ങൾക്കിടയിൽ ട്രെന്റായിരുന്നു. ഇപ്പോഴിതാ ശിവകാർത്തികേയനും തന്റെ പുതിയ ചിത്രത്തിനായി മസ്കുലർ ബോഡിയിലേക്ക് ട്രാൻസ്ഫർമേഷൻ നടത്തിയിരിക്കുകയാണ്. കഠിനമായ പരിശിലനങ്ങളുടെ വീഡിയോ, പ്രൊഡക്ഷൻ ഹൗസിൻ്റെ ഒഫീഷ്യൽ എക്സ് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
Hard work-grit and a “can- do” mentality still matters-a great asset now on display…#HeartsonFire#SK21 Title Teaser on 16th Feb at 5pm #Ulaganayagan#KamalHaasan#Sivakarthikeyan#SK21@ikamalhaasan@Siva_Kartikeyan#Mahendran@Rajkumar_KP@gvprakash@Sai_Pallavi92@RKFI… pic.twitter.com/csFb2BuYDO
— Raaj Kamal Films International (@RKFI) February 12, 2024
റംഗൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പേരും ട്രെയിലറും ഫെബ്രുവരി 16 ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
കമൽഹാസൻ്റെ തഗ് ലൈഫ്, ദേശിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന സിലംബരശൻ്റെ പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനമ എന്നിവയുൾപ്പെടെ മറ്റ് രണ്ട് പ്രോജക്റ്റുകളും രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്നുണ്ട്.
Read More Entertainment News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.