scorecardresearch

പൂജാമുറിയുടെ ചിത്രങ്ങളുമായി ബച്ചൻ; ഇതൊരു അമ്പലം തന്നെയാണല്ലോ എന്ന് ആരാധകർ

അയോദ്ധ്യയിൽ 14.5 കോടി രൂപയ്ക്ക് അമിതാഭ് ബച്ചൻ വാങ്ങിയ സ്ഥലത്ത് വീടുനിർമ്മാണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്...

അയോദ്ധ്യയിൽ 14.5 കോടി രൂപയ്ക്ക് അമിതാഭ് ബച്ചൻ വാങ്ങിയ സ്ഥലത്ത് വീടുനിർമ്മാണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്...

author-image
Entertainment Desk
New Update
Amitabh Bachchan | Amitabh Bachchan Latest Photos.

ചിത്രം : അമിതാഭ് ബച്ചൻ/ബ്ലോഗ്

കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ സ്വന്തം 'ബിഗ്ബി' അമിതാഭ് ബച്ചൻ അയോദ്ധ്യാ രാമക്ഷേത്രത്തിൽ രണ്ടാം തവണയും ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭിന്റെ വസതിയായ ജൽസയിൽ ഒരുക്കിയിരിക്കുന്ന പൂജാമിറിയുടെ ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. 

Advertisment

പൂജാമുറിയിൽ ക്രമീകരിച്ചിരിക്കുന്ന വിഗ്രഹങ്ങൾക്ക് മുന്നിൽ പ്രാർത്ഥിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ബ്ലോഗ്പോസ്റ്റിൽ ബച്ചൻ പങ്കുവച്ചിരിക്കുന്നത്. പ്രാർത്ഥനയ്ക്കൊപ്പം പൂജകളിലും താരം പങ്കെടുക്കുന്നുണ്ട്. നിരവധി മനോഹരമായ വിഗ്രഹങ്ങളും മണികളും വിളക്കുകളും കൊണ്ടാണ് പൂജാമുറി അലങ്കരിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചൻ, ക്ഷേത്രം, അയോധ്യ
ചിത്രം : അമിതാഭ് ബച്ചൻ/ബ്ലോഗ്
അമിതാഭ് ബച്ചൻ, ക്ഷേത്രം, അയോധ്യ
ചിത്രം : അമിതാഭ് ബച്ചൻ/ബ്ലോഗ്
Advertisment
അമിതാഭ് ബച്ചൻ, ക്ഷേത്രം, അയോധ്യ
ചിത്രം : അമിതാഭ് ബച്ചൻ/ബ്ലോഗ്

ഈ വർഷം ജനുവരിയിൽ നടന്ന അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളിൽ മകൻ അഭിഷേകിനൊപ്പമാണ് ബച്ചൻ പങ്കെടുത്തത്. എന്നാൽ രണ്ടാം തവണ സന്ദർശനത്തിനെത്തിയത്, താരം ബ്രാൻഡ് അംബാസഡറായ ജ്വല്ലറിയുടെ  250-ാമത് ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു. 14.5 കോടി രൂപയ്ക്ക് അമിതാഭ് ബച്ചൻ അയോദ്ധ്യയിൽ വാങ്ങിയ 10,000 ചതുരശ്ര അടി സ്ഥലത്ത് വീടുനിർമ്മാണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Read More Entertainment News Here

Amitabh Bachchan Bollywood Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: