scorecardresearch

കല്യാണി ചിമ്പുവിന്റെ നായികയാവുന്നു

മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്

മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്

author-image
Entertainment Desk
New Update
കല്യാണി ചിമ്പുവിന്റെ നായികയാവുന്നു

ചിമ്പുവിന്റെ പുതിയ ചിത്രത്തിൽ നായികയാവാൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ. 'മാനാട്' എന്ന ചിത്രത്തിലാണ് കല്യാണി ചിമ്പുവിന്റെ നായികയായി അഭിനയിക്കുന്നത്. മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ നറുക്ക് കല്യാണിയ്ക്ക് വീണിരിക്കുകയാണ്. കല്യാണിയാവും ചിത്രത്തിലെ പുതിയ നായികയെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ വാർത്തകൾ സ്ഥിതീകരിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കാമാച്ചി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

ഇടയ്ക്ക് മുടങ്ങിപ്പോയ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുരേഷ് കാമാച്ചിയാണ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും സംവിധായകന്‍ വെങ്കട്ട് പ്രഭു തന്നെയാണ്. 'മാനാടി'നു വേണ്ടി ചിമ്പു ആയോധന കലകള്‍ പരിശീലിച്ചിരുന്നു.

Read more: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ; ‘മരക്കാറി’നെ കുറിച്ച് കല്യാണി പ്രിയദർശൻ

Advertisment

അച്ഛൻ പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം പൂർത്തിയാക്കിയ കല്യാണി ശിവകാർത്തികേയന്റെ 'ഹീറോ'യിൽ അഭിനയിച്ചുവരികയാണ്. 'ഇരുമ്പുതുറൈ' എന്ന ചിത്രത്തിന്റെ സംവിധായകൻ പിഎസ് മിത്രനാണ് 'ഹീറോ'യുടെ സംവിധായകൻ. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി 'വാന്‍' എന്ന ചിത്രത്തിലും കല്യാണിയുണ്ട്.

Read more: ആദി’ കഴിഞ്ഞു പ്രണവ് ഹിമാലയത്തിലേക്ക് പോയതെന്തിന്? കല്യാണി പറയും

Simbu Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: