/indian-express-malayalam/media/media_files/uploads/2018/12/shrikumar-menon.jpg)
Odiyan Movie Release Date
Mohanlal, Manju Varrier Starrer Odiyan Movie: സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ കാണാൻ സംവിധായകൻ ശ്രീകുമാർ മേനോനും എത്തി. പുലർച്ചെ ആരാധകർക്കായി ഒരുക്കിയ പ്രത്യേക പ്രദർശനം കാണാൻ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാർ മേനോൻ എത്തിയത്.
താൻ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാർ മേനോൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
Read: Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ
''ഒടിയൻ ഒരു മാസ് ആക്ഷൻ സിനിമയല്ല. വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളാണ് സിനിമയിൽ. വോട്ടുപെട്ടിയിൽ വീണു. ഇനി വോട്ടെണ്ണലിനാണ് കാത്തിരിക്കുന്നത്. സിനിമ ഞാൻ നേരത്തെ കണ്ടതാണ്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാനാണ് അവർക്കൊപ്പം സിനിമ കാണാൻ എത്തിയത്,'' ശ്രീകുമാർ മേനോൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോടെ പറഞ്ഞു. ഒടിയൻ മാണിക്യന്റെ ചിത്രമുള്ള കോട്ട് അണിഞ്ഞായിരുന്നു സംവിധായകൻ എത്തിയത്.
/indian-express-malayalam/media/media_files/uploads/2018/12/odiyan.jpg)
Read: എന്ത് കൊണ്ട് 'ഒടിയന്‍' മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു.
/indian-express-malayalam/media/media_files/uploads/2018/12/odiyan1.jpg)
Read: നെഞ്ചിനകത്ത് ലാലേട്ടന്‍: ആഘോഷാരവങ്ങളോടെ 'ഒടിയന്‍' ആരംഭിച്ചു
കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വി.എ.ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്‍. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.