scorecardresearch

Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ

Odiyan Movie Release Date: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’

Odiyan Movie: ഒടിയന്റെ ഒടി വിദ്യ കാണാൻ ഉറക്കമൊഴിഞ്ഞ് മോഹൻലാൽ ആരാധകർ

Mohanlal, Manju Varrier Starrer Odiyan Movie: മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഒടിയൻ റിലീസ് ചെയ്തു. പല തിയേറ്ററുകളിലും പുലർച്ചെ തന്നെ ഫാൻസ് ഷോ ഒരുക്കിയിരുന്നു. ഇന്നു ഹർത്താലാണെന്ന് അറിഞ്ഞ് ഇന്നലെ രാത്രിയോടെ തന്നെ ആരാധകർ തിയേറ്ററുകളിൽ എത്തിയിരുന്നു. ഒടിയനും മോഹൻലാലിനും വേണ്ടി ഉറക്കം കളഞ്ഞ് ആഘോഷങ്ങളുമായാണ് ആരാധകർ രാത്രി കഴിച്ചു കൂട്ടിയത്.

പല തിയേറ്ററുകളിലും മോഹൻലാലിന്റെ ഒടിയൻ രൂപത്തിലുളള വലിയ കട്ടൗട്ടുകൾ ഫാൻസ് അസോസിയേഷനുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പാലഭിഷേകം ചെയ്ത് മോഹൻലാലിന് ജയ് വിളികളുമായാണ് ആരാധകർ ഒടിയനെ വരവേറ്റത്. ഡാൻസും മേളവും ഒക്കെ കൂടി തിയേറ്ററുകളിൽ ആഘോഷപൂരമായിരുന്നു. ചില തിയേറ്ററുകളിൽ വെടിക്കെട്ടും ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു.

കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വി.എ.ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്‍. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read: നെഞ്ചിനകത്ത് ലാലേട്ടന്‍: ആഘോഷാരവങ്ങളോടെ ‘ഒടിയന്‍’ ആരംഭിച്ചു

വാരണസി, പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ‘ഒടിയന്റെ’ ചിത്രീകരണം. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പല സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read: എന്ത് കൊണ്ട് ‘ഒടിയന്‍’ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?

സാം സി.എസ്. ആണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രേയ ഘോഷാൽ, സുദീപ്കുമാർ, ശങ്കർ മഹാദേവൻ, എം.ജി.ശ്രീകുമാർ തുടങ്ങിയ ഗായകർക്കൊപ്പം മോഹൻലാലും ചിത്രത്തിനു വേണ്ടി പാടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Odiyan mohanlal fans theatre celeberation