/indian-express-malayalam/media/media_files/2025/06/09/cDNQbLqlHWcmtgKeEIjI.jpg)
പിതാവിന്റെ സംസ്‌കാര ചടങ്ങിൽ ഷൈൻ ടോം ചാക്കോ
അപകടത്തിലേറ്റ പരുക്കുമായി പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയും ഭർത്താവിനെ അവസാനമായി കാണാൻ സ്ട്രെച്ചറിലെത്തിയ മരിയയും- തൃശൂർ മുണ്ടൂരിലെ വീട്ടിലെത്തിയ ഏവരുടെയും കണ്ണു നനയിച്ച കാഴ്ച. ഒൻപത് മണിയോടെ മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച ചാക്കോയെ കാണാൻ ആശുപത്രിയിൽ നിന്നുമാണ് ഷൈൻ ടോമും അമ്മ മരിയയും എത്തിയത്.
ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ ഷൈനിന്റെ അമ്മയെ സ്ട്രെച്ചറിലാണ് മുണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ, ഷൈനിന്റെ ഇടതു തോളിനു താഴെയും നട്ടെലിനും നേരിയ പൊട്ടലുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാനിരിക്കുകയാണ് ഡോക്ടർമാർ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാവുമെങ്കിലും കുറഞ്ഞത് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
എല്ലാ പ്രതിസന്ധികളിലും കൂടെ നിൽക്കുകയും ചേർത്തു പിടിക്കുകയും ചെയ്ത പിതാവിനു അന്ത്യചുംബനം നൽകിയപ്പോൾ ഷൈനിനു കരച്ചിലടക്കാനായില്ല. സഹോദരനെ കെട്ടിപ്പിടിച്ചു കരയുന്നതും ദൃശ്യങ്ങളിൽ കാണാം.
Also Read: ഇവർക്കു വേണ്ടിയായതു കൊണ്ടാണ് എനിക്കു മാറാനായത്: ഷൈൻ ടോം ചാക്കോ അന്നു പറഞ്ഞത്
ചാക്കോ മരിച്ച വിവരം മരിയയെ അറിയിക്കുന്നതും ഇന്നു രാവിലെയാണ്. പ്രിയപ്പെട്ടനെ അവസാനമായി കാണാനെത്തിയ മരിയയുടെ സങ്കടം കണ്ടുനിന്നവർക്കും തീരാനൊമ്പരമായി. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നും എത്തിയിരുന്നു. വീട്ടിലെ ചടങ്ങുകൾ പൂർത്തിയാക്കി മുണ്ടൂർ പരികർമ്മല മാതാ പള്ളി സെമിത്തേരിയിലാണ് ചാക്കോയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
ജൂൺ 6 വെള്ളിയാഴ്ച, കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട് സേലം ധർമപുരിയിലുണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്.
ഷൈനിനൊപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദരൻ ജോ ജോൺ (39), ഡ്രൈവർ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഷൈനും കുടുംബവും സഞ്ചരിച്ച കാർ, ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
Also Read: Shine Tom Chacko Accident: ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.