scorecardresearch

കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി ശാന്തികൃഷ്ണ; ആഘോഷമായി ഗൃഹപ്രവേശം; ചിത്രങ്ങൾ

ഗൃഹപ്രവേശ ചടങ്ങുകളിൽ നിന്നുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

ഗൃഹപ്രവേശ ചടങ്ങുകളിൽ നിന്നുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Shanthi Krishna Photos

ചിത്രം: ശാന്തികൃഷ്ണ/ഇൻസ്റ്റഗ്രാം

പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാന്തികൃഷ്ണ. എൺപതുകളിൽ മലയാളം, തമിഴ് സിനിമാലോകത്ത് സജീവമായ താരമായിരുന്ന ശാന്തികൃഷ്ണ കരുത്തുറ്റതും മലയാളത്തനിമയുമുള്ള വേഷങ്ങളിലൂടെ അക്കാലത്തെ നായികമാർക്കിടയിൽ തന്റേതായൊരു ഇടം കണ്ടെത്തി. 

Advertisment

ബാംഗ്ലൂരിൽ സെറ്റിൽ ആയിരുന്ന ശാന്തികൃഷ്ണ ഇപ്പോൾ കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ്. കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷമായാണ് ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത്.

Shanthi Krishna 1
ചിത്രം: ശാന്തികൃഷ്ണ/ഇൻസ്റ്റഗ്രാം

Also Read: ഈ ചിരി കാണുന്നതു തന്നെ അടിപൊളിയാണ്; മഞ്ജുവിൻ്റെ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധകർ

1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തികൃഷ്ണയുടെ തുടക്കമെങ്കിലും ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1981ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രമാണ് ശാന്തികൃഷ്ണയെ ശ്രദ്ധേയ ആക്കിയത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ശാന്തികൃഷ്ണയ്ക്ക്. 

Advertisment
Shanthi Krishna
ചിത്രം: ശാന്തികൃഷ്ണ/ഇൻസ്റ്റഗ്രാം

Also Read: വെറൈറ്റി ലുക്കിൽ മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ

ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, സവിധം, കൗരവർ, നയം വ്യക്തമാക്കുന്നു, പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശാന്തികൃഷ്ണ അവതരിപ്പിച്ചു.

Also Read: പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു, സാരമില്ല മോനേ:  മൈക്ക് തട്ടിയ സംഭവത്തിൽ മാധ്യമപ്രവർത്തകനോട് മോഹൻലാൽ

1997ൽ അഭിനയത്തോട് വിട പറഞ്ഞു പോയ ശാന്തികൃഷ്ണയെ പിന്നെ മലയാളി പ്രേക്ഷകർ കണ്ടത് 2017ൽ 'ഞണ്ടുകളുടെ വീട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലാണ്. തുടർന്ന് അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണമിയും, മിഖായേൽ, ലോനപ്പന്റെ മാമോദീസ, അതിരൻ, ശുഭരാത്രി, മാർഗംകളി, ഹാപ്പി സർദാർ, ഉൾട്ട, കിംഗ് ഓഫ് കൊത്ത, പാലും പഴവും തുടങ്ങി നിരവധി ചിത്രങ്ങളിൽ ശാന്തികൃഷ്ണ അഭിനയിച്ചു.

Read More: ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: