/indian-express-malayalam/media/media_files/uploads/2019/11/shane-idavela-babu.jpg)
കൊച്ചി: ഷെയ്ൻ നിഗത്തിന് മലയാള സിനിമയിൽ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇടപ്പെടുന്നു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അമ്മയ്ക്ക് കത്ത് നൽകി. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഷെയ്നിന്രെ കുടുംബത്തിന്റെ പരാതി ലഭിച്ചുവെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചു. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.
Also Read: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി നടൻ ഷെയ്ൻ നിഗമിനെ സിനിമാ നിർമാതാക്കളുടെ സംഘടന സിനിമയിൽ നിന്നു വിലക്കിയാൽ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അവനെ വച്ച് സിനിമ ചെയ്യുമെന്നും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ൻ അച്ചടക്കലംഘനം നടത്തിയെങ്കിൽ അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയെന്നത് തീർത്തും തെറ്റായ നടപടിയാണെന്നും രാജീവ് രവി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Also Read:ഷെയ്‌നിനെതിരെ നടക്കുന്നത് ആൾക്കൂട്ട വിചാരണ: ബി.അജിത് കുമാർ
ആൾക്കൂട്ടവിചാരണയാണ് ഷെയ്‌നിനെതിരെ നടക്കുന്നതെന്ന് ബി.അജിത് കുമാറും പ്രതികരിച്ചിരുന്നു. ഷെയ്ൻ നിഗം കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അല്ലാതെ തൊഴിൽ ചെയ്യുന്നതിൽനിന്ന് വിലക്കുകയല്ലെന്നും എഡിറ്ററും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബി.അജിത് കുമാർ. കുറേപേർ ചേർന്ന് ഒരാളെ വിലക്കുകയെന്നാൽ അത് ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.