scorecardresearch

അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം; അജിത്തിനൊപ്പം പാലക്കാട് ക്ഷേത്ര ദർശനം നടത്തി ശാലിനി

പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് ശാലിനിയും അജിത്തും ദർശനം നടത്തിയത്. മകൻ ആദ്‌വിക്കും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു

പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് ശാലിനിയും അജിത്തും ദർശനം നടത്തിയത്. മകൻ ആദ്‌വിക്കും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shalini Ajith Kumar

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താര കുടുംബമാണ് നടി ശാലിനിയുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. 

Advertisment

Also Read: മകന് റേസിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് അജിത്; വണ്ടിപ്രാന്തന്മാർക്കു കട്ട സപ്പോർട്ടുമായി ശാലിനി

അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ, അജിത്തിനും മകനുമൊപ്പം  പാലക്കാട്  പെരുവെമ്പയിലെ  ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ  ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.

Also Read: വിഷാദം മറികടക്കാനാണ് ഞാൻ അഭിനയിക്കുന്നത്:  ഷാരൂഖ് ഖാന്‍

Advertisment

ശാലിനി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റു ചെയ്തത്. 

Also Read: Lokah OTT: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ

ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തന്റെ കുടുംബ ദേവതയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാനാണ് അജിത്ത് കുടുംബത്തിനൊപ്പം പാലക്കാട് എത്തിയത്. ചിത്രങ്ങളിൽ അജിത്തിന്റെ നെഞ്ചിൽ ടാറ്റൂ ചെയ്ത  ഊട്ടുകുളങ്ങര ഭഗവതിയുടെ രൂപവും കാണാം. 

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

അടുത്തിടെ, അജിത്തിന്റെ റേസിങ് കാണാൻ എത്തിയ ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 1999-ൽ ശരണിന്റെ 'അമർകളം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008-ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു. 

Read More: വേർപിരിഞ്ഞെങ്കിലും പ്രിയപ്പെട്ടവൾ തന്നെ; മലൈകയ്ക്ക്​​ ആശംസകളുമായി അർജുൻ

അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. 

Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ

Shalini Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: