/indian-express-malayalam/media/media_files/2025/10/24/arjun-kapoor-malaika-arora-2025-10-24-17-07-38.jpg)
/indian-express-malayalam/media/media_files/2025/10/24/malaika-arora-arjun-kapoor-5-2025-10-24-17-07-51.jpg)
ബോളിവുഡിൽ ഏറെ കോലാഹലം സൃഷ്ടിച്ച പ്രണയങ്ങളിൽ ഒന്നായിരുന്നു മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള ബന്ധം. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. അതേസമയം, നിർമാതാവ് ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ.
/indian-express-malayalam/media/media_files/2025/10/24/malaika-arora-arjun-kapoor-4-2025-10-24-17-07-51.jpg)
51കാരിയായ മലൈകയും 39കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. എന്നാൽ, ആ കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് അർജുനും മലൈകയും ഡേറ്റിംഗ് തുടരുകയായിരുന്നു. അർജുനെക്കാളും പ്രായത്തിൽ മൂത്തതാണ് മലൈക. ഇരുവരും തമ്മിൽ 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. പക്ഷേ അടുത്തിടെ ഇരുവരും ബ്രേക്കപ്പ് ആവുകയായിരുന്നു.
/indian-express-malayalam/media/media_files/2025/10/24/malaika-arora-arjun-kapoor-3-2025-10-24-17-07-51.jpg)
എന്നാൽ വേർപിരിഞ്ഞതിനു ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം മലൈകയുടെ ജന്മദിനത്തിൽ അർജുൻ പങ്കുവച്ച ആശംസകുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2025/10/24/malaika-arora-arjun-kapoor-1-2025-10-24-17-07-51.jpg)
"ജന്മദിനാശംസകൾ മലൈക. ഉയർന്നു പറക്കൂ. പുഞ്ചിരിച്ചു കൊണ്ടിരിക്കൂ, എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കൂ..." എന്നാണ് അർജുൻ കുറിച്ചത്.
/indian-express-malayalam/media/media_files/2025/10/24/malaika-arora-arjun-kapoor-2-2025-10-24-17-07-51.jpg)
1998-ലാണ് മലൈകയും അർബ്ബാസും വിവാഹിതരായത്. ഈ ബന്ധത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി.
/indian-express-malayalam/media/media_files/2024/10/29/UtTnQzNVdXMb96gD7GbG.jpg)
അർബാസ് ഖാനുമായുള്ള വിവാഹമോചനത്തെ തുടർന്ന് 2018ലാണ് അർജുനും മലൈകയും ഡേറ്റിംഗ് ആരംഭിച്ചത്. 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
/indian-express-malayalam/media/media_files/6A4sYOuM0gOJ7a7Vn54x.jpg)
ഇരുവരും ഒന്നിച്ചുള്ള വെക്കേഷന്റെയും ഔട്ടിംഗുകളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സെപ്റ്റംബറിൽ മലൈകയുടെ രണ്ടാനച്ഛൻ അനിൽ മേത്തയുടെ മരണമുൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും അർജുൻ മലൈകയ്ക്കൊപ്പം നിന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. തൻ്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് 'സിംഗിൾ' എന്ന് അർജുൻ കപൂർ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രേക്കപ്പ് വാർത്തകൾക്ക് സ്ഥിരീകരണമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us