/indian-express-malayalam/media/media_files/EMXAuwzdBdgYiZdFMoyu.jpg)
റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കനുസരിച്ച് 1.4 ബില്യൺ (ഏകദേശം 12,490 കോടി രൂപ) ആസ്തിയോടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ ഷാരൂഖ് ഖാൻ, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ വ്യക്തിപരമായ ദുരന്തങ്ങളെക്കുറിച്ച് പലപ്പോഴും മറകളില്ലാതെ മനസ്സു തുറന്നു സംസാരിച്ചിട്ടുണ്ട്. 2012-ൽ തെഹൽക്ക ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ നഷ്ടം തന്നിലും സഹോദരി ഷെഹനാസ് ലാലാറുഖ് ഖാനിലുമുണ്ടാക്കിയ ട്രോമകളെ കുറിച്ചുമെല്ലാം ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.
Also Read: Lokah OTT: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ
മാതാപിതാക്കളുടെ വിയോഗത്തെ നേരിടാൻ സഹോദരി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കവെ, തങ്ങൾ എത്രമാത്രം വിഷമങ്ങളിലൂടെ കടന്നുപോയി എന്നത് ഷാരൂഖ് ഓർത്തെടുത്തു. ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ദുഷ്‌കരമായ സമയവും ഷാരൂഖ് ഓർത്തു.
"അവൾ കരഞ്ഞില്ല, സംസാരിച്ചില്ല, വെറുതെ ശൂന്യതയിലേക്ക് നോക്കിക്കൊണ്ടിരുന്നു, അത് അവളുടെ ലോകത്തെ മാറ്റിമറിച്ചു. മാഷാ അല്ലാഹ്, ഇപ്പോൾ അവൾക്ക് ഭേദമായിട്ടുണ്ട്. ചില ന്യൂനതകൾ ഇപ്പോഴുമുണ്ട്. 'ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ'യുടെ ചിത്രീകരണ സമയത്ത് അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവൾ രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ അവളെ സ്വിറ്റ്സർലൻഡിലേക്ക് കൊണ്ടുപോയി, അവിടെ ചികിത്സ നൽകി, അപ്പോൾ ഞാൻ 'തുജേ ദേഖാ തോ യേ ജാനാ സനം' ഷൂട്ട് ചെയ്യുകയായിരുന്നു."
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
"പക്ഷേ, ഞങ്ങളുടെ അച്ഛന്റെ നഷ്ടത്തിൽ നിന്നും, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിൽ നിന്നും അവൾക്ക് പൂർണ്ണമായി മുക്തി നേടാൻ കഴിഞ്ഞിട്ടില്ല. പത്ത് വർഷത്തിനുശേഷം അമ്മയും മരിച്ചപ്പോൾ അത് കൂടുതൽ സങ്കീർണ്ണമായി. ഇസ്‌ലാമിൽ പറയുന്നതുപോലെ അങ്ങനെ ഞങ്ങൾ യതീം (അനാഥർ) ആയി, അച്ഛനും അമ്മയുമില്ലാത്തവർ. അച്ഛന്റെ മരണം മുതൽ അമ്മയുടെ മരണം വരെയുള്ള ആ കാലഘട്ടം അവൾക്ക് ദുഷ്കരമായിരുന്നു. അവൾക്ക് ഉയർന്ന യോഗ്യതയുണ്ടായിരുന്നു, എം.എ., എൽഎൽ.ബി. ഒക്കെ കഴിഞ്ഞിട്ടുണ്ട്, വളരെ ബുദ്ധിമതിയായിരുന്നു, ഞങ്ങളുടെ മാതാപിതാക്കൾ ആഗ്രഹിച്ചതുപോലെ തന്നെ അവൾ പഠിച്ചു. പക്ഷേ മാതാപിതാക്കളെ നഷ്ടപ്പെട്ട യാഥാർത്ഥ്യത്തെ അവൾക്ക് നേരിടാൻ കഴിഞ്ഞില്ല."
മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്കുണ്ടായ വൈകാരിക പോരാട്ടങ്ങളെക്കുറിച്ചും ഷാരൂഖ് മനസ്സു തുറന്നു. "ഞാൻ പൊതുസ്ഥലത്ത് കാണിക്കുന്ന ധൈര്യവും, നർമ്മബോധവും, ആളുകൾ ആഡംബരമെന്നോ ബോളിവുഡ് സ്റ്റൈലെന്നോ കരുതുന്ന പല കാര്യങ്ങളും, എന്റെ ജീവിതത്തെ ബാധിക്കുന്ന ദുഃഖത്തെയും എന്റെ സഹോദരിയെപ്പോലെ ആകുമോ എന്ന ഭയത്തെയും മറച്ചുപിടിക്കാനാണ്. എന്റെ സഹോദരിയെ എങ്ങനെയാണോ അങ്ങനെ തന്നെ ഞാനവളെ സ്നേഹിക്കുന്നു. എനിക്കൊരിക്കലും ആകാൻ കഴിയുന്നതിനേക്കാൾ മികച്ച വ്യക്തിയാണ് അവൾ. അവൾ ദൈവത്തിന്റെ കുട്ടിയാണ്, വളരെ നിഷ്കളങ്കയാണ്."
Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
ഒരു നടനെന്ന നിലയിലുള്ള തന്റെ ജോലി, വ്യക്തിപരമായ പോരാട്ടങ്ങളെ നേരിടാനുള്ള മാർഗ്ഗമായി മാറിയത് എങ്ങനെയെന്നും ഷാരൂഖ് പറഞ്ഞു. "എന്റെ മക്കൾക്ക് എന്നെയും ഭാര്യയെയും ഇഷ്ടമുള്ളതിനേക്കാൾ കൂടുതൽ എന്റെ സഹോദരിയെ ഇഷ്ടമാണ്, അവളിങ്ങനെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്ര വേദനയോടെയും അസ്വസ്ഥതയോടെയുമൊന്നും ഇരിക്കാനുള്ള ധൈര്യം എനിക്കില്ല. അതുകൊണ്ട് ഞാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നു. എന്നെ കുറിച്ച് കേള്‍ക്കുന്ന കാര്യങ്ങളില്‍ സന്തോഷിക്കുന്നു. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തമാശ പറയുമ്പോള്‍ ചിരിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനും അതേ അവസ്ഥയിലേക്ക് പോകും. അതിനാല്‍, ആ വിഷാദം ഒഴിവാക്കാനാണ് ഞാന്‍ അഭിനയിക്കുന്നത്."
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഇപ്പോൾ. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, സുഹാന ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Also Read: വേർപിരിഞ്ഞെങ്കിലും പ്രിയപ്പെട്ടവൾ തന്നെ; മലൈകയ്ക്ക്​​ ആശംസകളുമായി അർജുൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us