scorecardresearch

നികുതി 1.75 കോടി; ഷാഹിദ് കപൂർ സ്വന്തമാക്കിയ ആഡംബര വീടിന്റെ വില അറിയാമോ?

കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് ഷാഹിദ് മുംബൈയിൽ സ്വന്തമാക്കിയത്.

കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് ഷാഹിദ് മുംബൈയിൽ സ്വന്തമാക്കിയത്.

author-image
Entertainment Desk
New Update
 Shahid Kapoor, Mira Rajput Kapoor

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം ഷാഹിദ് കപൂറും, ഭാര്യ മീര രജ്പുത് കപൂറും സ്വന്തമാക്കിയ ആഡംബര ഭവനമാണ്, ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം. സമുദ്രത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആഡംബര അപ്പാർട്ട്മെൻ്റാണ് താരദമ്പതികൾ മുംബൈയിൽ സ്വന്തമാക്കിയത്. 5,395 ചതുരശ്ര അടിയാണ് അപ്പാർട്ട്മെന്റിന്റെ വിസ്തീർണം.

ഈ മാസം 24നാണ് അപ്പാർട്ട്മെന്റിന്റെ രജിസ്ട്രേഷൻ പൂർത്തിയായത്. ഇടപാടിനായി ഷാഹിദും മീരാ കപൂറും 1.75 കോടി രൂപയോളം സ്റ്റാമ്പ് ഡ്യൂട്ടി നൽകിയെന്നാണ് റിപ്പോർട്ട്. ഒബ്റോയ് 360 വെസ്റ്റിലുള്ള രണ്ടു ടവറുകളിൽ ഒന്നാലാണ് അപ്പാർട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്. അത്യാദുനിക ആഡംബര സംവിധാനങ്ങളോടുകൂടിയ അപ്പാർട്ട്മെന്റിൽ മൂന്ന് പാർക്കിംഗ് സ്പേസും ഉൾപ്പെടുന്നു.

Advertisment

റിപ്പോർട്ടുകൾ അനുസരിച്ച് 60 കോടി രൂപയ്ക്കാണ് ഷാഹിദ് അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയത്. ചന്ദക് റിയാലിറ്റിയിൽ നിന്നാണ് ഭവനം ഷാഹിദ് സ്വന്തമാക്കിയിരിക്കുന്നത്. ചതുരശ്ര അടിയ്ക്ക് 65,000 രൂപ നിരക്കിൽ ചന്ദക് റിയാലിറ്റി വാങ്ങിയ വസ്തു, ചതുരശ്ര അടിക്ക് ഒരു ലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റതെന്നും റിപ്പോർട്ടുണ്ട്.

കൗൺസിൽ ഓൺ ടാൾ ബിൽഡിംഗ്‌സ് ആൻഡ് അർബൻ ഹാബിറ്റാറ്റിൻ്റെ (CTBUH) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, വസതികൾ സ്ഥിതി ചെയ്യുന്ന ടവർ എ-യ്ക്ക് 52 ​​നിലകളുണ്ട്, 255.6 മീറ്ററാണ് കെട്ടടത്തിന്റെ ഉയരം. 2015 ജൂലൈയിലാണ്, ഷാഹിദ് കപൂറും, മീര രജ്പുതും വിവാഹിതരാകുന്നത്. മിഷ, സെയ്ൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്കുണ്ട്.

Read More Entertainment Stories Here

Advertisment
Shahid Kapoor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: