/indian-express-malayalam/media/media_files/DFv5jcBHQTaJC4h9y9fA.jpg)
ഡിസംബർ 21ന് ഡുങ്കി തിയേറ്ററുകളിലെത്തും
ഷാരൂഖ് ഖാൻ നായകനായ ഡുങ്കി ഡിസംബർ 21 ന് റിലീസിന് തയ്യാറെടുക്കുകയാണ്. പത്താൻ, ജവാൻ എന്നീ ഹിറ്റുകൾക്കു ശേഷം എത്തുന്ന ഷാരൂഖ് ചിത്രമെന്ന രീതിയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഡുങ്കിയെ ഉറ്റുനോക്കുന്നത്. സംവിധായകൻ രാജ്‌കുമാർ ഹിരാനിയും എസ്ആർകെയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഡുങ്കി. അടുത്തിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് 85 കോടി രൂപയാണ് ഡുങ്കിയുടെ ബജറ്റ് എന്നാണ്. ഷാരൂഖിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ചിത്രമാണിത്. എന്നാൽ ഇതിൽ ഷാരൂഖ്, ഹിരാനി, തപ്സി പന്നു, വിക്കി എന്നിവരുടെ പ്രതിഫലം ഉൾപ്പെടുന്നില്ല.
പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ ഹിരാനിയെ "സൂക്ഷ്മമായി ചെലവഴിക്കുന്നയാൾ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഷാരൂഖും ഹിരാനിയും ചിത്രത്തിലെ ലാഭ പങ്കാളികളാണെന്നും പ്രിന്റ്, പബ്ലിസിറ്റി ചെലവ് എന്നിവ ചേർത്ത് 120 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആകെ ചിലവ് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 75 ദിവസങ്ങൾ കൊണ്ടാണ് ഡുങ്കി ചിത്രീകരിച്ചത്. അതിൽ 60 ദിവസവും ഷാരൂഖ് ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്.
ജവാൻ സൂപ്പർഹിറ്റായി മാറിയത് ഡുങ്കിയ്ക്കും ഗുണകരമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡുങ്കിയുടെ തിയേറ്റർ ഇതര അവകാശങ്ങൾ ഇതിനകം തന്നെ വിറ്റുകഴിഞ്ഞു. ഏതാണ്ട് 100 കോടി രൂപയോളം ഈ ബിസിനസ്സിൽ നിന്നു തന്നെ ചിത്രം നേടി കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
ഷാരൂഖിന്റെ മുൻ ചിത്രമായ ജവാൻ, അദ്ദേഹത്തിന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആയിരുന്നു നിർമ്മിച്ചത്. 300 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ജവാൻ ഇതിനകം 1160 കോടി രൂപ കളക്ഷൻ നേടി കഴിഞ്ഞു. ചിത്രം ഇന്ത്യയിൽ നിന്നുമാത്രം 640.25 കോടി രൂപയാണ് കളക്റ്റ് ചെയ്തതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ജവാൻ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു. ഒപ്പം ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഹിന്ദി ഗ്രോസറുമായിരുന്നു, ആദ്യസ്ഥാനം ദംഗലിന് സ്വന്തം.
Read More Entertainment News Here
- സിനിമ പ്രൊമോട്ട് ചെയ്യില്ലെന്ന് കട്ടായം പറഞ്ഞ് വിനീതും അജുവും; നൈസായി പറ്റിച്ച് നോബിൾ
- 70-ാം വയസ്സിലും എത്ര ആക്റ്റീവാണെന്നു കണ്ടോ, എന്റെ അമ്മ സൂപ്പറാ: ഹൃത്വിക് റോഷൻ
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
- ബംഗ്ലാവുകൾ, ആഡംബര കാറുകൾ, പ്രൈവറ്റ് ജെറ്റ്, 138 കോടിയുടെ ആസ്തി; നയൻതാരയുടെ ലക്ഷ്വറി ജീവിതം
- രജനികാന്തും വിജയുമൊന്നുമല്ല; തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടന് ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.