/indian-express-malayalam/media/media_files/Gqclkwx3m1dsTzx7fmn5.jpg)
ചിത്രം: എക്സ്
ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ഗാനമായ 'സിന്ദാ ബന്ദാ'യ്ക്ക് അധിമനോഹരമായി ഡാൻസുകളിക്കുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനായാസമയി ചുവടുവയ്ക്കുന്ന ലാലേട്ടന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് പ്രതികരണവുമായി സാക്ഷാൽ കിങ് ഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെ ഫാൻ പേജിൽ പങ്കിട്ട വീഡിയോ, ഷാരൂഖ് റീഷെയർ ചെയ്തിട്ടുമുണ്ട്. "ഈ ഗാനം എനിക്കേറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. വീട്ടിൽ ഒന്നിച്ച് അത്താഴത്തിനായി കാത്തിരിക്കുന്നു," എന്ന കുറിപ്പോടെയാണ് ഷാരൂഖ് വീഡിയോ പങ്കുവച്ചത്.
Thank u @Mohanlal sir for making this song the most special for me now. Wish I had done it half as good as you. Love u sir and waiting for dinner at home as and when. You are the OG Zinda Banda!!! https://t.co/0NezClMavx
— Shah Rukh Khan (@iamsrk) April 23, 2024
'നിങ്ങളെപ്പോലെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല' എന്നാണ് പോസ്റ്റിൽ മോഹൻലാൽ മറുപടി കുറിച്ചത്. വനിത സംഘടിപ്പിച്ച ഫിലിം അവാർഡ്സ് വേദിയിലായിരുന്നു മോഹൻലാലിന്റെ ഡാൻസ്.
ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ, നയൻതാര, പ്രിയാമണി തുടങ്ങിയ താരങ്ങൾ വേഷമിട്ട ജവാനിലെ ഗാനത്തിനാണ് മോഹൻലാൽ ചുവടുവയ്ക്കുന്നത്. അനിരുദ്ധ് രവിചന്ദാണ് ഗാനത്തിന് സംഗീതം നൽകിയത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്കൊപ്പം ഏറെ ശ്രദ്ധനേടിയ ഗാനമായിരുന്നു ഇത്. 1000 കോടിക്ക് മുകളിൽ നേടിയ ജവാൻ 2023ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു.
Read More Entertainment Stories Here
- ഷമ്മീടെ അല്ലേ വൈഫ്, അങ്ങനെയെ വരൂ; വൈറലായി ഗ്രേസിന്റെ 'കരിങ്കാളിയല്ലേ' റീൽസ്
- സുന്ദരി നീയും സുന്ദരൻ ഞാനും; വനിത അവാർഡ് നിശയിൽ തിളങ്ങി പൃഥ്വിയും സുപ്രിയയും
- പ്രശസ്തനായപ്പോൾ കാമുകിയെ ഉപേക്ഷിച്ചു: ആയുഷ്മാൻ ഖുറാന
- ഇച്ചാക്കയുടെ ലാലും ലാലിന്റെ ഇച്ചാക്കയും; ഏതു ഇൻഡസ്ട്രിയ്ക്കുണ്ട് ഇതുപോലെ രണ്ടു സൂപ്പർസ്റ്റാറുകൾ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.