/indian-express-malayalam/media/media_files/2025/07/26/samvritha-sunil-mohanlal-mammootty-2025-07-26-14-11-16.jpg)
മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞിട്ടേ മലയാള സിനിമയ്ക്ക് ആരുമുള്ളൂ. മലയാള സിനിമയുടെ പ്രിയപ്പെട്ട വല്യേട്ടന്മാർ. നടി സംവൃത സുനിൽ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവൃതയ്ക്ക് ഇടതും വലതും മമ്മൂക്കയും ലാലേട്ടനും. പക്ഷേ, സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലുമല്ല ചിത്രത്തിൽ. ഇരുവരുടെയും കട്ടൗട്ടുകളാണ്.
Also Read: നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണത്: ലാൽ ജോസ്
രസികൻ എന്ന ചിത്രത്തിലെ 'ഹേ വാടാ തെമ്മാടി' എന്നു തുടങ്ങുന്ന ഫാൻ ഫൈറ്റ് ഗാനവും ചിത്രത്തിനു പശ്ചാത്തലമായി സംവൃത നൽകിയിട്ടുണ്ട്. ചിത്രത്തിൽ തങ്കിയെന്ന കഥാപാത്രമായി സംവൃതയും അഭിനയിച്ചിരുന്നു. സംവൃതയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു രസികൻ.
എന്തായാലും സംവൃത പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു. ഇടതും വലതും മമ്മൂക്കയും ലാലേട്ടനും നിൽക്കുമ്പോൾ ആരുണ്ട് തങ്കിയോട് ഏറ്റുമുട്ടാൻ? എന്നാണ് ആരാധകരുടെ കമന്റ്.
Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാർ, മൂവരും കസിൻസാണ്; ഈ സുന്ദരിമാരെ മനസ്സിലായോ?
അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്ത സംവൃത ഇപ്പോൾ കുടുംബസമേതം അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിലാണ് താമസം.
Also Read: ഞാനെപ്പോഴും ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഹീറോ; സന്തോഷം പങ്കിട്ട് അഭിനയ
രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദന'ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.
അഖിൽ രാജാണ് സംവൃതയുടെ പങ്കാളി. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആൺകുട്ടികളാണ് സംവൃതയ്ക്കും അഖിലിനും.
Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.