scorecardresearch

New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ആ ചിത്രം ഒടിടിയിലെത്തും

Samshayam OTT Release Date & Platform: വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'സംശയം' ഒടിടിയിലേക്ക്, എവിടെ കാണാം?

Samshayam OTT Release Date & Platform: വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'സംശയം' ഒടിടിയിലേക്ക്, എവിടെ കാണാം?

author-image
Entertainment Desk
New Update
Samshayam OTT release Date ManoramaMax

Samshayam OTT release Date announced

Samshayam OTT Release Date & Platform, Where to watch: വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത  'സംശയം' ഒടിടിയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തും. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.

Advertisment

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ? 

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം  ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനായ മനോജനും ഭാര്യ വിമലയും,  ഹാരിസ്-ഫൈസ ദമ്പതികളും- ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. അതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. 

Also Read: കാവ്യയെ അനുകരിച്ച് കണ്മണി; ഇത് തകർത്തെന്ന് ആരാധകർ

1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായഗ്രഹണം മനീഷ് മാധവനും സംഗീതം ഹിഷാം അബ്ദുൽ വഹാബും എഡിറ്റിങ് ലിജോ പോൾ, പശ്ചാത്തല സംഗീതം അനിൽ ജോൺസണും ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. 

Advertisment

Also Read: Ronth OTT: റോന്ത് ഒടിടിയിലെത്തി, എവിടെ കാണാം?

മനോരമ മാക്സ് ആണ് സംശയത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

Also Read: കല്യാണം സ്വപ്നം കണ്ടു നടക്കുന്ന നായകന്മാരെ മരണത്തിലേക്കു പറഞ്ഞുവിടുന്നയാൾ: വ്യത്യസ്തമായൊരു നിരീക്ഷണം

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: