/indian-express-malayalam/media/media_files/2025/10/22/sagar-surya-joju-george-2025-10-22-16-18-54.jpg)
ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യയ്ക്കും ജുനൈസിനും സ്വപ്നസമാനമായൊരു തുടക്കം സമ്മാനിച്ച ചിത്രമാണ് പണി. ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണിയിൽ ശക്തമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.
Also Read: കാഴ്ചയിൽ അമ്മ തന്നെ, വിരൽ നുകർന്നിരിക്കുന്ന ആ പോസ് പോലും അതുപോലെ; ദുവയെ കുറിച്ച് ആരാധകർ
ജോജുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് സാഗർ സൂര്യ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "ഡോൺ സെബാസ്റ്റ്യനെ അത്ര തീവ്രതയോടെയും വ്യക്തതയോടെയും സൃഷ്ടിച്ച മനുഷ്യന് ജന്മദിനാശംസകൾ! ആ പ്രക്രിയയിൽ അദ്ദേഹം എന്നെ ഒരു നടനായി രൂപപ്പെടുത്തി!
എന്റെ ജീവിതത്തിലെ ഈ പ്രധാനപ്പെട്ട ടേണിംഗ് പോയിന്റിനു പിന്നിൽ എനിക്ക് പറയാൻ ഒരേ ഒരു പേര് മാത്രമേ ഉള്ളൂ.
ജോജു ചേട്ടൻ.
ഇനിയും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ കഴിയട്ടെ," സാഗർ കുറിച്ചു.
Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
ജോജുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'വലതുവശത്തെ കള്ളന്‍റെ' സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.