/indian-express-malayalam/media/media_files/2025/10/22/deepka-padukone-dua-childhood-photo-2025-10-22-13-05-28.jpg)
/indian-express-malayalam/media/media_files/2025/10/21/dua-padukone-singh-deepika-ranveer-3-2025-10-21-21-49-02.jpg)
ദീപാവലി ദിനത്തിൽ, ആരാധകർക്ക് സർപ്രൈസ് നൽകി കൊണ്ട് മകൾ ദുവയുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിംഗും. മകൾ ജനിച്ച് ഒരു വർഷത്തിനിപ്പുറം ഇതാദ്യമായാണ് താരദമ്പതികൾ മകളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ആരാധകർ പലപ്പോഴും ദുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്ന ആവശ്യം ഇരുവരോടും ഉന്നയിച്ചിരുന്നെങ്കിലും അതിനുവേണ്ടി ദീപാവലി ദിവസമാണ് ദീപികയും രൺവീറും തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2025/10/22/deepka-padukone-childhood-photo-2025-10-22-13-07-03.jpg)
ദുവയുടെ ചിത്രങ്ങൾക്ക് ദീപികയുടെ കുട്ടിക്കാലചിത്രവുമായുള്ള സാമ്യമാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/22/deepka-padukone-dua-childhood-photo-2025-10-22-13-05-28.jpg)
അമ്മയുടെ കുട്ടിക്കാല ചിത്രത്തിലെ പോലെ, വിരൽ നുകർന്നിരിക്കുന്ന ദുവയേയും ദീപിക പങ്കുവച്ച ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/2025/10/16/deepika-padukone-2025-10-16-17-53-36.jpg)
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. നായകനടന്മാർ അരങ്ങുവാഴുന്ന ബോളിവുഡ് സിനിമാലോകത്ത് ദീപികയ്ക്കായി മാത്രം സിനിമകൾ ഉണ്ടാവുന്നു എന്നതു തന്നെ വലിയൊരു കാര്യമാണ്. ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളും ദീപിക തന്നെ. 15 മുതൽ 20 കോടി വരെയാണ് ഒരു സിനിമയ്ക്കു വേണ്ടി ദീപിക കൈപ്പറ്റുന്ന പ്രതിഫലം.
/indian-express-malayalam/media/media_files/2025/10/16/deepika-padukone-1-2025-10-16-17-53-55.jpg)
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസതാരം പ്രകാശ് പദുകോണിന്റെയും ഉജ്ജലയുടെയും മൂത്ത മകളാണ് ദീപിക. അനിഷ എന്നൊരു സഹോദരി കൂടി ദീപികയ്ക്കുണ്ട്.
/indian-express-malayalam/media/media_files/2025/03/27/1P9mMcFE6wlbtFf6r7pA.jpg)
പപ്പയാണ് തന്റെ എക്കാലത്തെയും ഹീറോ എന്ന് അഭിമുഖങ്ങളിൽ ദീപിക ആവർത്തിച്ച് പറയാറുണ്ട്. "എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ലഭിച്ച ഏറ്റവും വലിയ ഓഫ്-സ്ക്രീൻ ഹീറോയ്ക്ക്. ഒരാൾ യഥാർഥ ചാമ്പ്യനാകുന്നത് തൊഴിൽപരമായ നേട്ടങ്ങൾ കൊണ്ട് മാത്രമല്ല, ഒരു നല്ല മനുഷ്യനാകുമ്പോൾ കൂടിയാണെന്ന് കാണിച്ച് തന്നതിന് നന്ദി."
/indian-express-malayalam/media/media_files/2025/05/30/deepika-fit-06-782246.jpg)
ദീപിക പദുകോൺ ഇന്നൊരു അഭിനേത്രി മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഒരു ഫാഷൻ ഐക്കൺ എന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തിത്വമാണ്.
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress.jpg)
ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ഗംഭീരമായ അരങ്ങേറ്റം. എന്നാൽ പിന്നീടങ്ങോട് മികവാർന്ന പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ദീപികയിൽ കണ്ടത്, ബോളിവുഡ് ഭരിച്ച ഖാൻമാർക്കും അക്ഷയ് കുമാറിനും ഒപ്പത്തിനൊപ്പമെന്ന രീതിയിൽ ദീപിക ഉയർന്നുവന്നു. ദീപികയ്ക്കായി നായികാപ്രാധാന്യമുള്ള ചിത്രങ്ങളുണ്ടായി.
/indian-express-malayalam/media/media_files/2zvIuoEbxiGW2bpQ2Cx2.jpg)
സഞ്ജയ് ലീല ബൻസാലിയുടെ 'ഗോലിയോൻ കി രാസ്ലീല രാം ലീല' എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ദീപികയുടെ ചിത്രങ്ങൾ വാണിജ്യപരമായി മുന്നേറി തുടങ്ങി. ഇന്ന് ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവിയിലുള്ള നായികയാണ് ദീപിക.
/indian-express-malayalam/media/media_files/54AYo7fgDfcSGwkN40y6.jpg)
രൺവീർ സിങ് ആണ് ദീപികയുടെ ജീവിതപങ്കാളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.