Run it Up
'ബിഗ് ഡോഗ്സ്' എന്ന റാപ് ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയ ഹനുമാൻകൈൻഡിന്റെ പുതിയ സംഗീത വീഡിയോ പുറത്തിറങ്ങി. ‘റൺ ഇറ്റ് അപ്പ്’ എന്ന പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്. യൂട്യൂബിൽ 2.7 മില്യൺ കാഴ്ചകളാണ് ഒരു ദിവസംകൊണ്ട് ഗാനം നേടിയത്. നിലവിൽ യൂട്യൂബിന്റെ ട്രെൻഡിങ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റൺ ഇറ്റ് അപ്പ്.
കേരളത്തിന്റെ സംസ്കാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന റാപ് ഗാനത്തിൽ രാജ്യമെമ്പാടുമുള്ള വിവിധ ആയോധനകലകളും നൃത്തരൂപങ്ങളും കോർത്തിണക്കി അവതരിപ്പിക്കുകയാണ്. വരികളും ദൃശ്യങ്ങളും വെവ്വേറെയായി വായിച്ചാൽ രണ്ട് വ്യത്യസ്ത ആഖ്യാനങ്ങൾ പറയാൻ കഴിയും, എന്നാൽ ഒരുമിച്ച് ആസ്വദിക്കുമ്പോൾ, ഹിപ്-ഹോപ്പിന്റെയും തെയ്യത്തിന്റെയും സംസ്കാരത്തിന്റെ കൂടിച്ചേരലിലൂടെ കൂടുതൽ പാളികളുള്ള ഒരു കഥ ജീവൻ പ്രാപിക്കുന്നു.
ബിജോയ് ഷെട്ടി സംവിധാനം ചെയ്യുന്ന റൺ ഇറ്റ് അപ്പിന്റ മ്യൂസിക് പ്രൊഡ്യൂസർ കൽമി ആണ്. ജന്മജ്‌ലിയ ഡറോസ് ക്യാമറ, മെഹ്‌റാൻ എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നു. ബ്രൗൺ ക്രൂ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ വാസിം ഹൈദറും അനമയ് പ്രകാശും ചേർന്നാണ് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നു.
Read More
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.