/indian-express-malayalam/media/media_files/uploads/2023/06/Samykutha.png)
യോഗ ദിനം ആചരിച്ച് സിനിമ താരങ്ങളും, Photo: Source/ Instagram
രാജ്യാന്തര യോഗ ദിനത്തിൽ രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികളാണ് നടന്നത്. യുഎന്‍ ആസ്ഥാനത്തെ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ ദിനത്തിന് നേതൃത്വം നല്‍കി. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ജൂൺ 21 ന് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്.
സിനിമാലോകത്തും യോഗ ദിനം ആചരിച്ചു കൊണ്ട് താരങ്ങൾ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മലയാളി താരങ്ങളായ റിമ കല്ലിങ്കൽ, സംയുക്ത വർമ തെന്നിന്ത്യൻ താരം ഹൻസിക എന്നിവരുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നർത്തകി കൂടിയായ റിമ, മാമാങ്കം എന്ന തന്റെ സ്ഥാപനത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഷെയർ ചെയ്ത്.
യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസത്തിന്റെ വീഡിയോകൾ സംയുക്ത ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. മെയ്‌വഴക്കത്തോടെയുളള സംയുക്തയുടെ യോഗാമുറകൾ കണ്ട് ആരാധകർ അതിശയിക്കാറുണ്ട്. കാലവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ ശരീരത്തിൽ വ്യത്യസ്ഥത കൊണ്ടു വരാനുള്ള കഴിവ് യോഗയ്ക്കുണ്ടെന്നാണ് സംയുക്ത പറയുന്നത്.
താരങ്ങളായ ഹൻസിക മോട്‌വാനി, കരീന കപൂർ, ശീലു എബ്രഹാം, ദേവീ ചന്ദന എന്നിവരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ആദ്യ യോഗ ദിനാഘോഷം ന്യൂഡൽഹിയിലെ രാജ്പത്തിലാണ് നടന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ടാതിഥികളും 21 ഓളം യോഗ ആസനങ്ങൾ അവതരിപ്പിക്കുകയും രണ്ട് ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.