scorecardresearch

Retro OTT: സൂര്യ - കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ ഒടിടിയിലേക്ക്

Retro OTT Release Date: തമിഴിനുപുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം

Retro OTT Release Date: തമിഴിനുപുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം

author-image
Entertainment Desk
New Update
Retro Ott

Retro Ott Release

Retro OTT Release Date, Platform: സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റെട്രോ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററുകളിൽ നേടിയത്. കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. റെട്രോ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ  പൂജാ ഹെഗ്‌ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. 

Also Read:"എൻ്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യം"; 6 വർഷത്തെ സൗഹൃദം ആഘോഷമാക്കി ഈ മരുമകളും അമ്മായിയമ്മയും

സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം :  സന്തോഷ് നാരായണൻ,  ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി.

Retro OTT: റെട്രോ ഒടിടി

Advertisment

നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മേയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

Read More

OTT Surya Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: