/indian-express-malayalam/media/media_files/2025/10/31/resul-2025-10-31-19-20-24.jpg)
റസൂൽ പൂക്കുട്ടി
കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ ഭരണസമിതിയെ സർക്കാർ നിയമിച്ചു. ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയർ പേഴ്സൺ. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.
Also Read:വിവാഹിതനായ നടനുമായി ബന്ധം, വിവാദങ്ങൾ, മദ്യത്തിന് അടിമപ്പെട്ട് മരണം; നോവായി മാറിയ ജീവിതം
സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്ണൻ, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറൽ കൗൺസിൽ.
Also Read:വിനീത് ശ്രീനിവാസന്റെ കരം ഒടിടിയിലേക്ക്, എവിടെ കാണാം?
സംവിധായകൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയർമാനായി തുടർന്നിരുന്നത്.ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംവിധായകനും നടനുമായ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞത്.
Also Read:'ഒരു മര്യാദ വേണ്ടേ കാണിക്കുന്നതിന്,' ഷറഫുദീനോട് തട്ടിക്കയറി വിനായകൻ; വീഡിയോ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് പുതിയ ഭരണസമിതിയെ സർക്കാർ നിയോഗിച്ചത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്. ഷാജി എൻ. കരുണിന്റെ മരണത്തെത്തുടർന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി അടുത്തിടെ സംവിധായകൻ കെ.മധുവിനെ നിയമിച്ചിരുന്നു.
Read More:വിദ്യാരംഭം കുറിച്ച് കുഞ്ഞ് ഓംകാർ; ചിത്രങ്ങളുമായി നരെയ്ൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us